ലിബ്രവില്ലെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കാമറൂണ്‍ സ്വന്തമാക്കി. ഗാബോണ്‍ തലസ്ഥാനമായ ലിബ്രവില്ലെയില്‍ നടന്ന ഫൈനൽ മത്സരത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് കാമറൂണ്‍ കിരീടം സ്വന്തമാക്കിയത്. കാമറൂണിന്റെ അഞ്ചാം ആഫ്രിക്കന്‍ നേഷന്‍സ് കിരീടമാണിത്.
22-ാം മിനിറ്റില്‍ ആഴ്‌സണല്‍ താരം മുഹമ്മദ് എല്‍നേനിയിലൂടെ ഈജിപ്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍, 59-ാം മിനിറ്റില്‍ കാമറൂണ്‍ സമനില പിടിച്ചു. നിക്കോളാസ് എന്‍കൊലുവായിരുന്നു സ്‌കോറര്‍. 88-ാം മിനിറ്റില്‍ വിന്‍സന്റ് അബുബക്കറും ലക്ഷ്യം കണ്ടതോടെ കാമറൂണ്‍ കിരീടത്തിലേക്ക് നടന്നുകയറുകയായിരുന്നു.
















