Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:18 pm IST
in Sports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം. മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെയും യുണൈറ്റഡ് എവേ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മരായ ലെസ്റ്റര്‍ സിറ്റയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കും പരാജയപ്പെടുത്തി.

എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പരിചയസമ്പന്നനായ സെര്‍ജിയോ അഗ്യൂറോയെ പുറത്തിരുത്തി ബ്രസീലിന്റെ യുവതാരം ഗബ്രിയേല്‍ ജീസസ് ആദ്യ ഇലവനില്‍ കോച്ച് പെപ്പ് ഗ്വാര്‍ഡിയോള ഉള്‍പ്പെടുത്തി. ഈ തന്ത്രമാണ് സിറ്റിയുടെ വിജയത്തിനാധാരം ടീമിന്റെ രണ്ട് ഗോളുകളും നേടിയ ഗബ്രിയേല്‍ ജീസസാണ്. 11, 90 മിനിറ്റുകളിലായിരുന്നു ജീസസിന്റെ ഗോളുകള്‍. 81-ാം മിനിറ്റില്‍ സിഗുഡ്‌സന്‍ സ്വാന്‍സീക്കായി ഗോള്‍ നേടി. യുവതാരങ്ങളായ ലിറോയ് ഷാനെ, റഹീം സ്റ്റര്‍ലിങ്, ജീസസ് ത്രയത്തെ മുന്നേറ്റത്തിലിറക്കിയാണ് പെപ്പ് ടീമിനെ കളത്തില്‍ അണിനിരത്തിയത്.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിലായിരുന്ന സിറ്റിക്ക് കിട്ടിയ അവസരങ്ങള്‍ ഭുരിഭാഗവും മുതലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കനത്ത വിജയം നേടാന്‍ കഴിയുമായിരുന്നു. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ജീസസ് അവസരം പാഴാക്കുന്നതാണ് കണ്ടത്. എന്നാല്‍ 11-ാം മിനിറ്റില്‍ ജീസസ് ലക്ഷ്യം കണ്ടു. ഡേവിഡ് സില്‍വയുടെ പാസില്‍ നിന്ന് റഹീം സ്റ്റര്‍ലിങ് തൊടുത്ത ഇടംകാലന്‍ ഷോട്ട് സ്വാന്‍സീ പ്രതിരോധനിര താരം ബ്ലോക്കുചെയ്തു.

എന്നാല്‍ പന്ത് പിടിച്ചെടുത്ത് ബോക്‌സിനുള്ളില്‍ നിന്ന് വലംകാലുകൊണ്ട് ഗബ്രിയേല്‍ പായിച്ച ഷോട്ട് പോസ്റ്റില്‍ തറച്ചുകയറി (1-0). തുടര്‍ന്നും നിരവധി തവണ അവര്‍ എതിര്‍ ഗോള്‍മുഖത്ത് അപകടഭീഷണി ഉയര്‍ത്തിയെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്വാന്‍സീയുടെ ഗില്‍ഫ് ഗുഡ്‌ജോണ്‍സന്റെ ശ്രമം സിറ്റി ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ 81-ാം മിനിറ്റില്‍ ലൂസിയാനോ നര്‍സിങിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് ഗുഡ്‌ജോണ്‍സണ്‍ പായിച്ച ഇടംകാലന്‍ഷോട്ട് സിറ്റി വലയിലെത്തിയതോടെ സ്‌കോര്‍ 1-1. തുടര്‍ന്ന് ഇരുടീമുകളും വിജയഗോളിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. എന്നാല്‍ 90 മിനിറ്റായപ്പോഴും കളി സമനിലയില്‍. തുടര്‍ന്ന് പരിക്ക് സമയത്തേക്ക് കളി നീണ്ടു.

അടുത്ത മിനിറ്റില്‍ സിറ്റിയുടെ വിജയഗോളും പിറന്നു. സില്‍വയുടെ ക്രോസിന് ഗബ്രിയേല്‍ ജീസസ് തലവെച്ചെങ്കിലും ഗോളി തട്ടിയകറ്റി. റീബൗണ്ട് പന്ത് വീണ്ടും കാലിലാക്കിയ ജീസസ് പായിച്ച വലംകാലന്‍ ഷോട്ട് സ്വാന്‍സീ ഗോളിയെ കീഴടക്കി വലയില്‍ കയറിയതോടെ വിജയം സിറ്റിക്കൊപ്പമായി. വിജയത്തോടെ 24 കളികളില്‍ നിന്ന് 49 പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ആഴ്‌സണല്‍ ഒരു സ്ഥാനം പിന്നിലേക്ക് മാറി നാലാമതായി.

ലെസ്റ്ററിനെതിരായ കൡയില്‍ യുണൈറ്റഡിന്റെ ആധിപത്യമായിരുന്നു. എന്നാല്‍ ആദ്യ ഗോള്‍ നേടാന്‍ 42-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ക്രിസ് സ്മാളിങ്ങിന്റെ ഹെഡ്ഡര്‍ പാസ് സ്വീകരിച്ച് മികിതാര്യനാണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ട് മിനിറ്റിനുശേഷം സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ടീമിന്റെ ലീഡ് ഉയര്‍ത്തി. അന്റോണിയോ വലന്‍സിയയുടെ ക്രോസില്‍ നിന്നായിരുന്നു സ്ലാറ്റന്‍ ലക്ഷ്യം കണ്ടത്. സീസണില്‍ ഇബ്രയുടെ 15-ാം ഗോളായിരുന്നു ഇത്. കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരമെന്ന ബഹുമതിയും ഇതോടെ ഇബ്രക്ക് സ്വന്തമായി.

രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങളുമായി കോച്ച് റനിയേറി ലെസ്റ്ററിന്റെ തിരിച്ചുവരവിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 49-ാം മിനിറ്റില്‍ ജുവാന്‍ മാറ്റ യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടിയതോടെ ലെസ്റ്റിന്റെ പരാജയം പൂര്‍ണ്ണമായി. 24 കളികളില്‍ നിന്ന് 45 പോയിന്റുമായി യുണൈറ്റഡ് ആറാമത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

India

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പുതിയ വാര്‍ത്തകള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.