ഹൈദരാബാദ്: ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം കളിക്കാനെത്തിയ ബംഗ്ലാദേശിന് സന്നാഹ മത്സരത്തില്‍ സമനില. ഇന്ത്യ എ ടീമിനെതിരായ കളിയാണ് സമനിലയില്‍ കലാശിച്ചത്. സ്‌കോര്‍ ചുരുക്കത്തില്‍: ബംഗ്ലാദേശ് 224ന് എട്ട്, 73ന് രണ്ട്. ഇന്ത്യ എ 461ന് എട്ട്.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 224ന് എട്ടിനെതിരെ ഇന്ത്യ എ ടീം ഒന്നാം ഇന്നിങ്ങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 461 റണ്‍സെടുത്തു. ഇന്ത്യ എ ടീമിനായി ഓപ്പണര്‍ പ്രിയങ്ക് പഞ്ചല്‍ (103), ശ്രേയസ്സ് അയ്യര്‍ (100), വിജയ് ശങ്കര്‍ (103 നോട്ടൗട്ട്) എന്നിവര്‍ സെഞ്ചുറി നേടി. നിതിന സെയ്‌നി 66 റണ്‍സുമെടുത്തു. ഒന്നാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ എ ടീം 237 റണ്‍സ് ലീഡും നേടി. ബംഗ്ലാദേശിന് വേണ്ടി സുഭാശിഷ് റോയ്, തെയ്ജുല്‍ ിസ്ലാം എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടാം ഇന്നിങ്ങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെടുത്ത് നില്‍ക്കേ കളി സമനിലയില്‍ പിരിയുകയായിരുന്നു. രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയത് കുല്‍ദീപ് യാദവ്. 9നാണ് ഹൈദരാബാദിലാണ് ടെസ്റ്റ് ആരംഭിക്കുക.
















