ചേര്‍ത്തല: ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം. കൊയ്‌ത്തുരുത്തിവെളി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ചാണ് ആചാരങ്ങള്‍ക്കൊപ്പം പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശം ഉയര്‍ത്തി വേറിട്ട മാതൃകയൊരുക്കുന്നത്. പ്രതിഷ്ഠാദിനമായ 25ന് ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്യുമെന്നും ഇതിനായി വനംവകുപ്പിന്റെയും സ്വകാര്യ വ്യക്തികളുടെയും സഹകരണത്തോടെ 2000 ത്തോളം തേക്ക്, പ്ലാവ് എന്നിവയുടെ തൈകള്‍ ശേഖരിച്ചതായും ങഭാരവാഹികള്‍ പറഞ്ഞു. 24ന് വൈകിട്ട് 6.30ന് താഴികക്കുട പ്രതിഷ്ഠ. 25ന് ഉച്ചയ്‌ക്ക് 12ന് തന്ത്രി സി.എം. മുരളീധരന്‍ പ്രതിഷ്ഠ നിര്‍വഹിക്കും.
















