ചേര്‍ത്തല: ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനം തിരക്കഥാകൃത്ത് ശ്രീകുമാര്‍ അരൂക്കുറ്റി ഉദ്ഘാടനം ചെയ്തു.
ലോകാസമസ്താ സുഖിനോഭ വന്തു എന്ന ആശയത്തെ മുന്‍നിര്‍ത്തിയാകണം ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും ഇതിനായി സോഷ്യല്‍ മീഡിയയുടെ നല്ല വശങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി. രമേശന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മുരളീകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അനുമോദിച്ചു. എസ്. പരമേശ്വരന്‍ പ്രസംഗിച്ചു.
സമ്മേളനത്തോട് അനുബന്ധിച്ച് കുട്ടികളുടെ നേതൃത്വത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു.
















