പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ ഒളിമ്പിക് ലിയോണിന് തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളിന് സെന്റ് എറ്റെയ്‌നാണ് ലിയോണിനെ വീഴ്‌ത്തിയത്.
ഒമ്പതാം മിനിറ്റില്‍ കെവിന്‍ മൊന്നെറ്റ് പാക്വെറ്റ്, 22ാം മിനിറ്റില്‍ റൊമെയ്ന്‍ ഹമൗമ എന്നിവര്‍ സ്‌കോര്‍ ചെയ്തു. 22 കളിയില്‍ 37 പോയിന്റുമായി ലിയോണ്‍ നാലാമത്. 23 കൡയില്‍ 36 പോയിന്റുള്ള എറ്റെയ്ന്‍ അഞ്ചാം സ്ഥാനത്ത്.
















