Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘അരങ്ങേറാന്‍’ ബംഗ്ലാദേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 05:22 pm IST
in Sports

ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന് ഒന്നര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്. വിവിധ രാജ്യങ്ങളില്‍ പോയി അവര്‍ ടെസ്റ്റ് കളിച്ചു. എന്നാല്‍, അഞ്ചു ദിന മത്സര വേദിയിലേക്ക് കൈ പിടിച്ചുകൊണ്ടുവന്ന ഇന്ത്യയില്‍ ഒരു മത്സരം കളിക്കാന്‍ 2017 വരെ കാത്തിരിക്കേണ്ടി വന്നു ബംഗ്ല കടുവകള്‍ക്ക്.

2000 നവംബറില്‍ ധാക്കയില്‍ ഇന്ത്യക്കെതിരെ കളിച്ചാണ് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. പിന്നീട് ഇതേ എതിരാളികള്‍ക്കെതിരെ എട്ട് ടെസ്റ്റ് കളിച്ചു. എല്ലാം അവരുടെ നാട്ടില്‍. ധാക്കയിലും ചിറ്റഗോങ്ങിലും ഫത്തുള്ളയിലും. ഇതില്‍ ആറെണ്ണത്തില്‍ തോല്‍വി. രണ്ടെണ്ണം സമനില. രണ്ടിലും കാലാവസ്ഥയാണ് വില്ലനായത്. 2007ല്‍ ചിറ്റഗോങ്ങിലും 2015ല്‍ ഫത്തുള്ളയിലുമാണ് സമനില. ആറ് ഇന്ത്യന്‍ ജയത്തില്‍ ആദ്യത്തേത് ഒമ്പത് വിക്കറ്റിന്. മൂന്നെണ്ണം ഇന്നിങ്‌സിനും ഒരെണ്ണം 113 റണ്‍സിനും ജയിച്ചു. അവസാന ജയം 2010ല്‍ ധാക്കയില്‍ പത്ത് വിക്കറ്റിന്.

ഇന്ത്യയില്‍ ബംഗ്ലാദേശിന് ആദ്യ അതിഥിയാകുന്നത് ഹൈദരാബാദ്. നഗരപ്രാന്തത്തിലെ ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് നാളെ മുതല്‍ അഞ്ചു ദിവസം സജീവമാകുക. രാജ്യത്തെ പ്രായം കുറഞ്ഞ ടെസ്റ്റ് വേദികളിലൊന്നാണ് ഹൈദരാബാദ്. മൂന്നു ടെസ്റ്റുകളാണ് ഇവിടെ നടന്നത്. ന്യൂസിലന്‍ഡിനെതിരെ രണ്ടും, ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒന്നും. കിവികള്‍ക്കെതിരെ ആദ്യ കളി വലിയ സ്‌കോറോടെ സമനിലയില്‍ അവസാനിച്ചു. പിന്നീട് രണ്ടു മത്സരവും ഇന്നിങ്‌സ് ജയത്തോടെ ഇന്ത്യക്കൊപ്പം നിന്നു.

ബ്രെണ്ടന്‍ മക്കല്ലം (225), ചേതേശ്വര്‍ പൂജാര (204, 159), എം. വിജയ് (167), ഹര്‍ഭജന്‍ സിങ് (111*), ടിം മക്കിന്‍ടോഷ് (102) എന്നിവര്‍ ഇവിടെ സെഞ്ചുറി നേടി. നാല് അഞ്ചു വിക്കറ്റ് പ്രകടനങ്ങളില്‍ മൂന്നും ആര്‍. അശ്വിന്റെ പേരില്‍. ഒരെണ്ണം ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ഡാനിയല്‍ വെറ്റോറിക്ക് സ്വന്തം. ഇവിടത്തെ ഉയര്‍ന്ന സ്‌കോര്‍ 2010ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ 503. കുറഞ്ഞത് ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയുടെ 113. ന്യൂസിലന്‍ഡ് നേടിയ 448/8 ഡിക്ല. സന്ദര്‍ശക ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍.

നാട്ടില്‍ തോല്‍വിയറിയാതെ 19ാം ജയമാണ് ഇന്ത്യ ഉപ്പലില്‍ തേടുന്നത്. 1977- 80ലെ 20 ജയമെന്ന റെക്കോഡിലേക്കുള്ള ആദ്യ കടമ്പയാണ് ബംഗ്ലാദേശ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ ടീമുകളുടെ പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയത്, 820. ഇതില്‍ അഞ്ച് സെഞ്ചുറികള്‍. ഉയര്‍ന്ന സ്‌കോര്‍ 248*. ടെന്‍ഡുല്‍ക്കറുടെ കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. കൂടുതല്‍ വിക്കറ്റ് സഹീര്‍ ഖാന്, 31. രണ്ടു വട്ടം അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. മികച്ച പ്രകടനം ഏഴിന് 87.

മുഹമ്മദ് അഫറഫുള്‍ ബംഗ്ലാദേശിന്റെ വലിയ സ്‌കോറര്‍, 386 റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍ 158*. രണ്ട് വീതം സെഞ്ചുറി, അര്‍ധസെഞ്ചുറി. 15 വിക്കറ്റെടുത്ത മുഹമ്മദ് റഫീഖ് വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. ബംഗ്ല ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ ടെസ്റ്റില്‍ സെഞ്ചുറിയും പത്ത് വിക്കറ്റ് നേട്ടവും കുറിച്ചത് ഇന്ത്യക്കെതിരെ. ചരിത്രത്തില്‍ ഇതു സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ഷാകിബ്. ഇയാന്‍ ബോതവും ഇമ്രാന്‍ ഖാനും മറ്റു രണ്ടുപേര്‍.

നാട്ടിലെ തകര്‍പ്പന്‍ പ്രകടനം തുടരാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ആദ്യ ഇലവനിലെ ഏതെങ്കിലുമൊരാള്‍ ഇല്ലെങ്കിലും അതിനേക്കാള്‍ മികച്ച പകരക്കാരുണ്ടെന്നത് ഇന്ത്യയുടെ ശക്തി. കരുത്തരായ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ നേടിയ തകര്‍പ്പന്‍ ജയങ്ങളും ആതിഥേയരുടെ ആത്മവിശ്വാസം.

നാട്ടില്‍ കടുവകളെങ്കിലും വിദേശത്ത് ആ ശൗര്യം ഫലിക്കുന്നില്ല ബംഗ്ലാദേശിന്. അടുത്തിടെ ഇംഗ്ലണ്ടിനെ നാട്ടില്‍ വിറപ്പിച്ച് പരമ്പര സമനിലയിലാക്കിയ അവര്‍ക്ക്, ന്യൂസിലന്‍ഡില്‍നിന്ന് സമ്പൂര്‍ണ തോല്‍വിയുമായി മടങ്ങേണ്ടി വന്നു.

മിശ്രയ്‌ക്കു പകരം കുല്‍ദീപ്

ഹൈദരാബാദ്: ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവായ ലെഗ് സ്പിന്നര്‍ അമിത് മിശ്രയുടെ പകരക്കാരനാണ് കുല്‍ദീപ്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20യില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ മിശ്രയ്‌ക്ക് ടീം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ കുല്‍ദീപ് കളിച്ചിരുന്നു. മത്സരത്തില്‍ മൂന്നു വിക്കറ്റും നേടി. ഇന്ത്യയിലെത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിനെതിരായ പരിശീലന മത്സരത്തിനുള്ള ടീമിലും കുല്‍ദീപിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 മുതലാണ് മത്സരം. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 81 വിക്കറ്റും ഒരു സെഞ്ചുറിയും നേടി കുല്‍ദീപ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.