ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ടിപിസി യുടെ പഴയ താപ വൈദ്യുത നിലയങ്ങള്‍ അടച്ച്പൂട്ടുന്നതിന് തീരുമാനമായതായി ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍ രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
മലിനീകരണത്തെ തുടര്‍ന്നാണ് പൂട്ടുന്നത്. മൊത്തം 11 ജിഗാവാട്ട്സ് ശേഷിയുള്ള നിലയങ്ങള്‍ പൂട്ടും. ഒറ്റയടിക്ക് ഇവ പൂട്ടില്ലെന്നും പ്രവര്‍ത്തനം കുറച്ച് കൊണ്ടുവന്ന് നിര്‍ത്തലാക്കുകയാണ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. ഇവക്ക് പകരം പുതിയത് പ്രവര്‍ത്തനമാരംഭിക്കും. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന 11,000 മെഗാവാട്ട് ശേഷിയുള്ള നിലയങ്ങള്‍ അടക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
മലനീകരണം കുറവുള്ള ആധുനിക പ്ലാന്റുകള്‍ നിര്‍മ്മിക്കാനാണ് നീക്കം. ലോകവ്യാപകമായി താപവൈദ്യുത നിലയങ്ങള്‍ക്കെതിരെ നിരോധനമുണ്ട്. എന്നാല്‍ നമുക്ക് കുറച്ച് കാലം കൂടി താപ നിലയങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
















