ന്യൂദല്‍ഹി: വിരമിച്ച ഐഎഎസ് ഓഫീസര്‍ കെ.സുരേഷിന്റെ 2.77കോടി രൂപമൂല്യമുളള ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് നടപടി.
1982 ബാച്ച് മധ്യപ്രദേശ് കേഡറിലെ ഉദ്യോഗസ്ഥനായ കെ.സുരേഷ് ചെന്നൈ പോര്‍ട്ട് ട്രസ്റ്റിന്റെ ചെയര്‍മാനുമായിരുന്നു. ഇദ്ദേഹം ഇവിടെ നടന്ന സാമ്പത്തികക്രമക്കേടുകളുടെ പേരിലും അന്വേഷണം നേരിടുന്നുണ്ട്. 2.48 കോടിയുടെ സ്ഥാവര സ്വത്തുക്കളും 29 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമാണ് അധികൃതര്‍ പിടിച്ചെടുത്തത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സുരേഷിനെ രണ്ട വര്‍ഷത്തെ കഠിന തടവിന് ചെന്നൈയിലെ സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. കേന്ദ്ര അഴിമതി വിരുദ്ധ ഏജന്‍സിയുടെ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.
















