Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടമലക്കുടിയില്‍ വീണ്ടും ശിശുമരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 02:16 pm IST
in Kerala

മൂന്നാര്‍ (ഇടുക്കി): ഇടമലക്കുടിയില്‍ വീണ്ടും ശിശുമരണം. മാസം തികയാതെ പിറന്ന കുഞ്ഞ് മരിച്ചു. മേല്‍പ്പക്കംകുടിയിലെ സുനിത-വാസുദേവന്‍ ദമ്പതികളുടെ ആണ്‍കുട്ടിയാണ് മരിച്ചത്. ഇടമലക്കുടിയുടെ ആസ്ഥാനമായ സൊസൈറ്റിക്കുടിയിലെ പിഎച്ച്‌സി സബ് സെന്ററില്‍ ഇന്നലെ ഉച്ചയ്‌ക്ക് 2 മണിയോടെയാണ് സംഭവം. ചാപിള്ളയായാണ് കുട്ടി ജനിച്ചതെന്ന് ട്രൈബല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രസവവേദനയെ തുടര്‍ന്ന് ബന്ധുക്കള്‍ രണ്ട് മണിക്കൂറോളം ചുമന്നാണ് മേല്‍പ്പക്കം കുടിയില്‍ നിന്നു സുനിതയെ വാഹനം എത്തുന്ന സൊസൈറ്റിക്കുടിയില്‍ എത്തിച്ചത്. ഇവിടെ നിന്നു യഥാസമയം മൂന്നാറിലേക്ക് വാഹനം കിട്ടാഞ്ഞതാണ് കുട്ടി മരിക്കാന്‍ കാരണമായതെന്നാണ് വിവരം.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വനിത നഴ്‌സുമാരില്ലാതിരുന്നതും വിനയായി. ട്രൈബല്‍ ഇന്റലിജന്‍സ് വകുപ്പിലെ വനിത പോലീസുകാരും വയറ്റാട്ടിമാരും ചേര്‍ന്നാണ് കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് മൂന്ന് മണിയോടെ പോലീസിന്റെ സഹായത്തോടെ വാഹനം എത്തിച്ച് മൂന്നാറിലെ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ സുനിതയെ പ്രവേശിപ്പിച്ചു.

ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി വാഹനവും ജീവനക്കാരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും നടപ്പായിട്ടില്ല. ശിശുമരണങ്ങള്‍ തുടരുമ്പോളും ട്രൈബല്‍ വകുപ്പ് ഇടപെടല്‍ കാര്യക്ഷമമാകുന്നില്ല എന്ന ആരോപണം ശക്തമാകുകയാണ്.

മൂന്ന് മാസത്തിനിടെ മൂന്നാമത്തെ മരണം

ഇടുക്കി: മൂന്ന് മാസത്തിനിടെ മൂന്നാമത്തെ ശിശുമരണമാണ് ഇടമലക്കുടിയില്‍ ഉണ്ടായത്. ആദ്യ കേസില്‍ ഇടമലക്കുടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കന്നിയമ്മ ശ്രീരംഗന്റെ മകള്‍ വൈദേഹിയുടെ ആണ്‍കുഞ്ഞാണ് നവംബര്‍ 11 ന് മരിച്ചത.് മീന്‍കുത്തിക്കുടിയിലെ ആനിയപ്പന്‍-സെല്‍വി ദമ്പതികളുടെ കുട്ടിയാണ് ഇതേ മാസം 23 ന് മരിച്ചത്.

രണ്ട് സംഭവങ്ങളും പ്രസവത്തെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ ആയിരുന്നു. എന്നാല്‍ കൃത്യസമയത്ത് ട്രൈബല്‍ ഇന്റലിജന്‍സ് പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് നവംബറില്‍ ഒരു പെണ്‍കുഞ്ഞിനെ രക്ഷിച്ചിരുന്നു. വാലായ്‌മ പുരയില്‍ പ്രസവത്തിനെത്തിച്ച യുവതിയെ ചുമന്നും വാഹനത്തിലുമായി തമിഴ്‌നാട്ടിലെ വാല്‍പ്പാറ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

ഇന്നലെയുണ്ടായ സംഭവമാണ് മൂന്നാമത്തേത്. കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നിരന്തരം സന്ദര്‍ശനം നടത്തുന്നുണ്ടെങ്കിലും അടിസ്ഥാന ജീവിത സാഹചര്യമില്ലാതെ ഇവര്‍ ദുരിത ജീവിതം നയിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.
Kerala

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.