മുംബൈ: എയര്‍ ഇന്ത്യാ ജീവനക്കാര്‍ പാത്രം കൊണ്ടുവന്ന് ഭക്ഷണം എടുത്ത് കൊണ്ടുപോകുന്നതായി ബ്രിട്ടണിലെ ഒരു ഹോട്ടലിന് പരാതി. തുടര്‍ന്ന് ഇതാവര്‍ത്തിക്കരുതെന്ന് കമ്പനി അധികൃതര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാതലിനുളള ഭക്ഷണം പിന്നീട് കഴിയ്‌ക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ എടുത്ത് കൊണ്ടുപോകുന്നത്.
ഇവിടെ ബുഫെ സംവിധാനമാണെന്നും ഭക്ഷണം പൊതിഞ്ഞ് കൊണ്ടുപോകാനാകില്ലെന്നും ഹോട്ടല്‍ അധികൃതര്‍ പറയുന്നു. എയര്‍ ഇന്ത്യയ്‌ക്ക് അയച്ച ഇമെയിലിലാണ് ഹോട്ടലിന്റെ ആരോപണങ്ങള്‍. കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം നടപടികള്‍ പാടില്ലെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുളളത്.
















