ലഖ്‌നൗ: എന്ത് സംഭവിച്ചാലും ക്ഷേത്രം നിര്‍മിക്കാന്‍ രാമഭക്തര്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് യോഗി ആദിത്യനാഥ്. ഭാവിയിലും ക്ഷേത്ര നിര്‍മാണത്തിന് വേണ്ടി ഭക്തര്‍ എന്തും ചെയ്യും.
രാമക്ഷേത്രം പ്രശ്‌നം നിയമപരമായി പരിഹരിക്കുമെന്നാണ് ബിജെപി പ്രകടന പത്രികയില്‍ പറയുന്നത്. ബിജെപിയുടെ മതനിലപാടുകളെ ചോദ്യം ചെയ്യുന്ന എസ്പിയെയും ബിഎസ്പിയെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. എസ്പിയുടെതും ബിഎസ്പിയുടെതും എന്ത് തരം മതേതരത്വമാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് പന്ത്രണ്ടോളം സ്ഥലങ്ങളില്‍ ജനസംഖ്യാ അസന്തുലിതത്വമുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ല.
മുത്തലാക്ക് അടക്കമുളള വിഷയങ്ങളില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളും. സ്ത്രീകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗം ദുര്‍ബലമായാല്‍ അത് ശരീരത്തെ മൊത്തം ദുര്‍ബലപ്പെടുത്തും. അദ്ദേഹം ചൂണ്ടിക്കാട്ടി.
















