ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡന്‍ സംരക്ഷിത സ്മാരകമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഔദ്ദ്യോഗികമായി മുഖ്യമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചതായാണ് വിവരം. അമ്മ മ്യൂസിയം എന്ന പേരിലാവും ഇത്.
എന്നാല്‍ ഇതിന് നിയമപരമായ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ട്. വീട് ജയലളിതയുടെ സ്വകാര്യ സ്വത്തായതിനാല്‍ ആദ്യം സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമാകും മ്യൂസിയമാക്കുന്നത്. എന്നാല്‍ ജയലളിതക്ക് മറ്റ് അനന്തരാവകാശികളില്ലാത്തതിനാല്‍ വീട് സര്‍ക്കാറിന് വേഗത്തില്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് സൂചന.
നേരത്തെ എം.ജി.ആറിന്റെ വസതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിന്റെ പേരില്‍ എം.ജി.ആറിന്റെ ബന്ധുക്കള്‍ കോടതിയില്‍ കേസ് നടത്തുന്നുണ്ട്.
















