ന്യൂദല്‍ഹി: എംഎല്‍എമാര്‍ക്കു സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാഹചര്യമുണ്ടാകണമെന്ന് ഡിഎംകെ എംപി കനിമൊഴി. തന്നെ പിന്തുണയ്‌ക്കുന്ന എംഎല്‍എമാരെ എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അവര്‍.
ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഡിഎംകെ ഇടപെടില്ല. അത് എഐഎഡിഎംകെയുടെ അഭ്യന്തര കാര്യമാണെന്നും കനിമൊഴി ദല്‍ഹിയില്‍ പറഞ്ഞു.
















