ലക്‌നൗ: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി സ്ഥാനാര്‍ത്ഥി സ്വന്തം സഹോദരനേയും കുടുംബ സുഹൃത്തിനേയും കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി മനോജ് കുമാര്‍ ഗൗതമാണ് മറ്റുള്ളവരുടെ സഹതാപം നേടിയെടുക്കാന്‍ വേണ്ടി ക്രൂരത കാട്ടിയത് . ഗൗതമിനെ പോലീസ് അറസ്റ്റ് ചെയ്തു. വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് താന്‍ കുറ്റകൃത്യം നടത്തിയതെന്ന് പോലീസില്‍ ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കുടുംബത്തിലെ ഒരാള്‍ കൊല്ലപ്പെടുകയാണെങ്കില്‍ അത് എതിരാളികളുടെ തലയില്‍ വച്ചു കെട്ടി നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് കരുതിയതാണ് കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പോലീസില്‍ ഇയാള്‍ മൊഴി നല്‍കി. എങ്ങനെയും തെരഞ്ഞെടുപ്പില്‍ ജയിക്കാനാണ് താന്‍ ഈ കടുംകൈ ചെയ്തതെന്ന് ഗൗതം പോലീസിനോട് പറഞ്ഞു.
ബിഎസ്പി ടിക്കറ്റിനു വേണ്ടി നന്നായി പരിശ്രമിച്ച് പരാജയപ്പെട്ട ഗൗതമിന് ഒടുവില്‍ ആര്‍. എല്‍ ഡിയാണ് സീറ്റ് നല്‍കിയത് . ബി.എസ്.പിയുടെ അര്‍ജുന്‍ സിങ്ങ്, ബി.ജെ.പിയുടെ വിജേന്ദര്‍ സിങ്ങ്, കോണ്‍ഗ്രസിലെ ബാന്‍ഷി സിങ്ങ് എന്നിവരാണ് മനോജിന്റെ എതിരാളികള്‍.
















