തിരുവനന്തപുരം: തീരപ്രദേശത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് സംസ്ഥാനത്ത് എട്ട് തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ കൂടി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്‌റ്റേഷനുകളിലേക്ക് ഓരോ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഇരുപത്തിയഞ്ച് വീതം എ.എസ്.ഐ/സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍/സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിങ്ങനെ 29 തസ്തികകള്‍ കൂടി പുതിയതായി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തില്‍ ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള തീരപ്രദേശമാണ് അതുകൊണ്ടുതന്നെ, തീവ്രവാദം അടക്കമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് തീരദേശസംരക്ഷണവും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
















