വസായ് (മുംബൈ): കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തുന്ന രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി വസായ് അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍. കേരള വിദ്യാഭ്യാസ മന്ത്രിക്കെതിരെ വസായിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തുന്ന മനുഷ്യാവകാശ ധ്വംസനം പൊതുജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടുമെന്നു പറഞ്ഞ അദ്ദേഹം, പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന സിപിഎം, കണ്ണൂരിനു പുറത്തും ലോകമുണ്ടെന്ന് മനസിലാക്കുന്നത് നന്നായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധ മാര്‍ച്ചില്‍ വിശ്വഹിന്ദുപരിഷത്ത് പാല്‍ഘര്‍ ജില്ല അദ്ധ്യക്ഷന്‍ ഡോ. ഉമേഷ് പൈ, താലൂക്ക് പ്രസിഡന്റ് ദേവേന്ദ്ര ജേന, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് സോമിത് ബാനര്‍ജി, ഉത്തര്‍ ഭാരതീയ സെല്‍ അദ്ധ്യക്ഷന്‍ ദുബെ, ബിജെപി സൗത്ത് സെല്‍ ജില്ല പ്രസിഡന്റ് ജോര്‍ജ് ഊക്കന്‍, വിനോദ് കുമാര്‍ തുടങ്ങി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
















