Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രളയം ബാക്കിയാക്കിയ ദേവഭൂമി; അവഗണിക്കപ്പെട്ട ജനത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:56 am IST
in India

സര്‍വ്വവും തകര്‍ത്ത പ്രളയത്തില്‍ നിന്ന് ഉത്തരാഖണ്ഡ് കരകയറണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് ഗ്രാമീണ ജനത പറയുന്നത്. പുനരധിവാസ പ്രക്രിയ വൈകുന്നതും പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകളും ഹരീഷ് റാവത്ത് സര്‍ക്കാരിന് തീരാ തലവേദനയാണ്. വന്‍ജനരോഷമാണ് ഹിമാലയന്‍ കുന്നുകളില്‍ നിന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിടുന്നത്.

സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നല്‍കിയ 7000 കോടി രൂപയില്‍ വെറും 20 ശതമാനം മാത്രമേ ഹരീഷ് റാവത്ത് സര്‍ക്കാര്‍ ചെലവഴിച്ചുള്ളൂ എന്നാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് വീടുകള്‍ നശിക്കുകയും ആറായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത ദുരന്തത്തെ റാവത്ത് സര്‍ക്കാര്‍ കൈകാര്യം ചെയ്ത വിധം സമ്പൂര്‍ണ്ണ പരാജയമായിരുന്നു എന്നാണ് ആരോപണം.

കേദാര്‍നാഥിന് സമീപത്തെ നിരവധി ഗ്രാമങ്ങളില്‍ ഇനിയും സര്‍ക്കാര്‍ ദുരിതാശ്വാസം എത്തിച്ചേര്‍ന്നിട്ടില്ല. ദുരന്തത്തെ തുടര്‍ന്ന് താറുമാറായ തീര്‍ത്ഥാടന ടൂറിസം രംഗം പഴയപടിയാവണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. ദേശീയ പാതകളിലടക്കം അഞ്ഞൂറിലേറെ ഭാഗത്താണ് റോഡുകള്‍ തകര്‍ന്നു വീണത്. ഇവ പുനസ്ഥാപിച്ച് വരുന്നതേയുള്ളൂ. നിരവധി ഗ്രാമങ്ങളിലേക്കുള്ള പാലങ്ങള്‍ പ്രളയജലത്തില്‍ ഒലിച്ചുപോയിരുന്നു. ഇവ പകുതിപോലും ഇനിയും പുനര്‍നിര്‍മ്മിച്ചിട്ടില്ല. മന്ദാകിനി നദിയുടേയും അളകനന്ദ നദിയുടേയും തീരത്തെ ഗ്രാമീണരുടെ ജീവിതം ദുരിതത്തില്‍ തന്നെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കേദാര്‍നാഥിലെ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ഷൈല റാണി റാവത്ത് മുഖ്യമന്ത്രിയുമായി തെറ്റിപ്പിരിഞ്ഞ് ബിജെപിയുടെ ഭാഗമായി. പുനരധിവാസത്തില്‍ മുഖ്യമന്ത്രി വലിയ വീഴ്ചയാണ് കാണിച്ചതെന്ന് ഇവര്‍ പറയുന്നു.

ഹരിദ്വാറില്‍ നിന്ന് ഇരുനൂറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ രുദ്രപ്രയാഗിലെത്താം. ഇവിടെ നിന്നും ഊഖിമഠിലേക്കുള്ള യാത്രയില്‍ പ്രളയത്തിന്റെ തീവ്രതകള്‍ ഇപ്പോഴും കാണാം. അളകനന്ദ തകര്‍ത്തെറിഞ്ഞ റോഡുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിച്ചു വരുന്നതേയുള്ളൂ. തകര്‍ന്ന റോഡുകള്‍ ഇരുന്നൂറും മുന്നൂറും അടി താഴേനിന്ന് കെട്ടിപ്പൊക്കുകയാണ്. അഗസ്ത്യമുനി എന്ന സ്ഥലം പൂര്‍ണ്ണമായും പ്രളയത്തില്‍ ഒലിച്ചുപോയതാണ്. ഇവിടെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിച്ചു വരുന്നതേയുള്ളൂ. ഫണ്ടിന്റെ അപര്യാപ്തത റോഡുകളുടെ നിര്‍മ്മാണം വൈകിക്കുന്നതായാണ് ആക്ഷേപം. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണിവിടങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്.

2013 ജൂണ്‍ 14 മുതല്‍ 17 വരെയാണ് ഉത്തരാഖണ്ഡിലെ സമ്പൂര്‍ണ്ണമായി തകര്‍ത്ത പ്രളയം സംഭവിച്ചത്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുള്ള പ്രളയജലം മന്ദാകിനി, അളകനന്ദ നദികളെ കരകവിഞ്ഞൊഴുക്കി വന്‍ നാശനഷ്ടങ്ങള്‍ വരുത്തി. കേദാര്‍നാഥ് ക്ഷേത്രമടക്കം അപകടത്തില്‍ പെട്ടു. ഒന്നരലക്ഷത്തോളം തീര്‍ത്ഥാടകരാണ് ദിവസങ്ങളോളം ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയത്.

പ്രളയം തകര്‍ത്ത ഉത്തരേന്ത്യയ്‌ക്കായി ആയിരം കോടി ഡോളറിന്റെ പുനരധിവാസ പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതു നടപ്പാക്കുന്നതില്‍ വലിയ വീഴ്ച ഹരീഷ് റാവത്ത് സര്‍ക്കാരിന് സംഭവിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വ്യാപകമായ അഴിമതി നടന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ 2015 മെയില്‍ അന്വേഷണത്തിന് റാവത്ത് ഉത്തരവിട്ടെങ്കിലും ആരെയും ഇതുവരെയും കുറ്റക്കാരായി കണ്ടെത്തിയിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയായി ഇത്തരം അഴിമതികളും നിഷ്‌ക്രിയത്വ നടപടികളും മാറുമെന്നാണ് ഉത്തരാഖണ്ഡുകാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.