കൃഷ്ണഗിരി: കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന നാലാമത് വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് 2017′ വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 10 മുതല്‍ വരെ 12 വരെയാണ് നടക്കുക. ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ടി.സി. മാത്യു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
ട്വന്റി 20 ഫോര്‍മാറ്റിലുള്ള മത്സരത്തില്‍ സംസ്ഥാനത്തെ ആറ് ടീമുകളാണ് പങ്കെടുക്കുക. പൂള്‍ എ, പൂള്‍ ബി എന്നിങ്ങനെ രണ്ടായി തരം തിരിച്ചാണ് മത്സരം. ഒരോ പൂളിലും മൂന്ന് ടീമുകളാണ് ഉണ്ടാകുക. അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട മലയാളി താരങ്ങളായ റോഹന്‍ എസ് കുന്നുമ്മേല്‍, ഡാരില്‍ എസ് ഫെറാരിയോ, സിജോമോന്‍ ജോസഫ് എന്നിവരെ കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിക്കും.
















