തിരുവല്ല: പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്റെ 139ാം ജന്മദിന മഹോത്സവം 13 മുതല്‍ 19 വരെ പ്രത്യക്ഷ രക്ഷാ ദൈവസഭ ആസ്ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറില്‍ ആഘോഷിക്കും.
13ന് രാവിലെ 9ന് പ്രസിഡന്റ് വൈ.സദാശിവന്‍ കൊടിയേറ്റും. തുടര്‍ന്ന് അടിമ സ്മാരകസ്തംഭത്തില്‍ പുഷ്പാര്‍ച്ചന, മൂന്നിന് എട്ടുകരസംഗമം 4ന് പൊയ്‌ക പ്രദക്ഷിണം, 8ന് പിആര്‍ഡിഎസ് ഗുരുകുല ഉപശ്രേഷ്ഠന്‍ കെ. ആര്‍. സോമന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന എട്ടുകര സമ്മേളനത്തില്‍ ഗുരുകുല ശ്രേഷ്ഠന്‍ ഇ. ടി. രാമന്‍ അനുഗ്രഹ പ്രഭാഷണവും വൈസ് പ്രസിഡന്റ് എം. എസ്. കുട്ടപ്പന്‍ മുഖ്യപ്രഭാഷണവും നടത്തും.
14ന് പ്രതിനിധിസംഗമം നടക്കും. 15ന് രാത്രി 8ന് ഗുരുകുല ഉപശ്രേഷ്ഠന്‍ എം. ഭാസ്‌കരന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന മതസമ്മേളനം ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യും. കുറിച്ചി അൈദ്വതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ മുഖ്യാതിഥിയാകും. സഭ മുന്‍ പ്രസിഡന്റ് സി. പി. ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തും.
16ന് 3.30ന് നെല്ലാട് ജംഗ്ഷനില്‍നിന്നു ഭക്തിഘോഷയാത്ര. രാത്രി 8ന് പൊതുസമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യാതിഥിയാകും. 17ന് 5.30ന് ജന്മംതൊഴല്‍ ദീപാര്‍ച്ചന, തുടര്‍ന്ന് സഭാ പ്രസിഡന്റ് ജന്മദിന സന്ദേശം നല്‍കും. 2ന് ജന്മദിന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി. ജെ. കുര്യന്‍ മുഖ്യാതിഥിയാകും. 5ന് മഹിളാസമ്മേളനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മഹിളാസമാജം പ്രസിഡന്റ് ജാനമ്മ മോഹന്‍ അദ്ധ്യക്ഷയാകും. 7.30ന് വിദ്യാര്‍ത്ഥിയുവജന സമ്മേളനം മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്യും.
യുവജനസംഘം പ്രസിഡന്റ് എം. എന്‍. ശശികുമാര്‍ അദ്ധ്യക്ഷനാകും. 10.30ന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും, കലാകായിക പ്രതിഭകളെ ആദരിക്കലും. 18നും 19നും പ്രത്യേക ദീപാരാധനകളും വിവിധ സമിതികളുടെ യോഗവും നടക്കുമെന്നു ഭാരവാഹികളായ വൈ. സദാശിവന്‍, സി. കെ. നാരായണന്‍, കെ. ടി. വിജയന്‍, എം. ഭാസ്‌കരന്‍. മീഡിയാ കണ്‍വീനര്‍ വി. കെ. ചെല്ലകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
















