ചെന്നൈ: ആയിരം കാളകൂറ്റന്‍മാര്‍ അണിനിരക്കുന്ന ജെല്ലിക്കെട്ടിന് ഇന്ന് തമിഴ്‌നാട്ടിലെ അളങ്കാനെല്ലൂര്‍ വേദിയാകും.
ജെല്ലിക്കെട്ടിന് മുന്നോടിയായുള്ള സജ്ജീകരണങ്ങള്‍ മധുര ജില്ലാ കളക്ടര്‍ വ്യാഴാഴ്ച പരിശോധിച്ചിരുന്നു. വന്‍ സുരക്ഷാ വലയത്തില്‍ നടക്കുന്ന ജെല്ലിക്കെട്ടില്‍ ഏതാണ്ട് 1500 കാളയോട്ടകാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അളങ്കാനെല്ലൂരിന് 25 കിലോമീറ്റര്‍ അകലെയുള്ള പലമേടില്‍ കഴിഞ്ഞ ദിവസം നടന്ന ജെല്ലിക്കെട്ടിനിടെ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
















