ചെന്നൈ: ജനങ്ങളെ ഭരിക്കുന്നവരെയല്ല സേവിക്കുന്നവരെയാണ് നാടിന് ആവശ്യമെന്ന് നടന്‍ അരവിന്ദ് സ്വാമി. ഏകാധിപത്യ തീരുമാനങ്ങളെടുക്കുന്നത് ശരിയല്ലെന്നും ഇപ്പോഴത്തേത് രാജഭരണമെല്ലെന്നും തന്റെ ട്വിറ്ററിലൂടെ അരവിന്ദ് സ്വാമി വ്യക്തമാക്കി.
സംസ്ഥാനത്തെ എംഎല്‍മാരുടെ ഫോണ്‍ നമ്പറും അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളോട് എംഎല്‍എമാരെ വിളിച്ച് മുഖ്യമന്ത്രി ആരാവണമെന്ന് തങ്ങളുടെ അഭിപ്രായം അറിയിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. നമ്പര്‍ കണ്ട് പലരും എംഎല്‍എമാരെ ഫോണ്‍ ചെയ്‌തെങ്കിലും എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
അരവിന്ദ് സ്വാമിയുടെ കോള്‍ യുവര്‍ ലോമേക്കര്‍ ക്യാമ്പയിനിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പലരും നടന്റെ നീക്കത്തെ പ്രശംസിച്ച് രംഗത്തുവന്നിട്ടുണ്ട്. ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി കസേര സ്വന്തമാക്കുന്നതിനായാണ് എംഎല്‍എമാരെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയ ശശികലയുടെ നീക്കമാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്.
















