ന്യൂദല്‍ഹി: ബിജെപിയുടെ ദല്‍ഹി യൂണിറ്റ് പ്രസിഡന്റ് മനോജ് തിവാരി നയിക്കുന്ന ‘റിയാലിറ്റി ചെക്ക് യാത്ര’യ്‌ക്ക് ദല്‍ഹിയില്‍ തുടക്കമായി.
അരവിന്ദ് കേജ്‌രിവാളിന്റെ എഎപി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
എഎപി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കന്‍മാരും എംപിമാരും എംഎല്‍എമാരും യാത്രയെ അനുഗമിക്കും.
















