മുംബൈ: 2018ലെ ബഹിരാകാശ ദൗത്യമായ സിറ്റിസണ്‍ സയന്‍സ് ആസ്‌ട്രോനെറ്റ് (സി.എസ്.എ) പദ്ധതിയില്‍ ബഹിരാകാശത്തേക്കു പോകാന്‍ നാസ തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യന്‍ വംശജയായ ന്യൂറോ സര്‍ജന്‍ ഷാവ്ന പാണ്ഡ്യയെ.
കല്‍പ്പന ചൗള, സുനിത വില്യംസ് എന്നിവരെ കഴിഞ്ഞാല്‍ ബഹിരാകാശത്തേയ്‌ക്കു യാത്ര തിരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാകും മുപ്പത്തിരണ്ടുകാരിയായ ഡോ. ഷാവ്ന പാണ്ഡ്യ.
കാനഡയില്‍ ജനിച്ച ഷാവ്ന, ആല്‍ബര്‍ട്ട് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജനറല്‍ ഫിസിഷ്യനായി ജോലി നോക്കി വരികയാണ്.
ഒരു ഡോക്ടര്‍ എന്നതിലുപരി അനുഗ്രഹീത ഗായികയും, തായ്‌ക്വോണ്ടോയില്‍ അന്താരാഷ്‌ട്ര ചാമ്പ്യനും കൂടിയാണ് ഷാവ്ന. മുവായ് തായില്‍ നേവി സീലുകളോടൊപ്പം പരിശീലനം നേടിയിട്ടുമു
ണ്ട്.
മുംബൈയിലെ മഹാലക്ഷ്മി ഏരിയയിലാണ് ഷാവ്നയുടെ മുത്തശ്ശിയുടെ വീട്.
‘കുടുംബത്തിന് എന്റെ സ്വപ്നങ്ങളറിയാം. അതിനാല്‍ അമ്മയും മറ്റു കുടുംബാംഗങ്ങളും പിന്തുണ നല്‍കുന്നുണ്ടെന്ന് ഷവ്‌ന പറയുന്നു.
















