ഇരിങ്ങാലക്കുട: തലചായ്‌ക്കാന്‍ ഒരു കൂര നിര്‍മ്മിക്കാന്‍ മണ്ണില്ലാത്തവര്‍ക്ക് മുക്കാല്‍ കോടിയുടെ ഭൂമി ദാനമായി നല്‍കാന്‍ തയ്യാറായി ഒരമ്മയും രണ്ടുമക്കളും. മുരിയാട് വടക്കൂട്ട് പരേതനായ ആണ്ടവന്റെ സ്മരണയ്‌ക്കായി ഭാര്യ വനജയും മക്കളായ അഞ്ജു അജില്‍ എന്നിവരുമാണ് അര്‍ഹരായവരെ കണ്ടെത്തി നല്‍കാന്‍ 45സെന്റ് സ്ഥലം ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്‍പ്പിക്കുന്നത്.
ആണ്ടവന്‍ പ്രിയപത്‌നിക്കായി വാങ്ങിയ ഭൂമിയാണ് അവശതയനുഭവിക്കുന്നവര്‍ക്ക് നല്‍കാനാന്‍ വനജ സമര്‍പ്പിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് അപകടത്തിലാണ് ആണ്ടവന്‍ മരിച്ചത്. അര്‍ഹതയുള്ളവരിലേക്ക് എത്തിചേരുന്നതിനുവേണ്ടിയാണ് സേവാഭാരതിയെ ഏല്‍പ്പിക്കുന്നത്. മകള്‍ അഞ്ജു വിവാഹിതയും ബി എഡ് വിദ്യാര്‍ത്ഥിനിയുമാണ്. മകന്‍ അജില്‍ ഏറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്നു.
ഉദ്ദേശം 11 പേര്‍ക്ക് സ്ഥലം ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്. ്നാളെ വൈകീട്ട് 4 ന് മുരിയാട് ഹിന്ദു സമാജം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍എസ്എസ് സംസ്ഥാന സംഘചാലക് പി.ഇ.ബി. മേനോന്‍ ഭൂമിയുടെ രേഖ ഏറ്റുവാങ്ങും. അരിപ്പ ഭൂസമര നേതാവ് ശ്രീരാമന്‍ കൊയ്യോന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.















