Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാകര ജൈവപ്രതിഭാസമെന്ന് ശാസ്ത്രജ്ഞര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 06:08 am IST
in Kerala

സിഎസ്‌ഐആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഒഷീനോഗ്രഫി റീജിയണല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ചാകരയെകുറിച്ചുള്ള ദ്വിദിന ദേശീയ ശില്‍പ്പശാല മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി.ദത്തന്‍ ഉദ്ഘാടനം ചെയ്യുന്നു. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ. രാമചന്ദ്രന്‍, ഡോ.കെ. സുനില്‍ മുഹമ്മദ്, ഡോ. എന്‍.വി മധു, എന്‍ഐഒ ഗോവ ഡയറക്ടര്‍ ഡോ. എസ്. പ്രസന്നകുമാര്‍, ഡോ. ടി പങ്കജാക്ഷന്‍, ഡോ. ബി എന്‍ ദേശായി, ഡോ. എ പാര്‍വതി എന്നിവര്‍ സമീപം.

കൊച്ചി: ചാകര (മഡ് ബാങ്ക്‌സ്) എന്നാല്‍ മീനുകളുടെ കൂട്ടമല്ലെന്നും കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവമൂലം കേരളത്തിന്റെ ചില തീര പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പ്രതിഭാസമാണെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഒഷീനോഗ്രഫി (എന്‍ഐഒ) ശാസ്ത്രജ്ഞര്‍. ആലപ്പുഴ തീരത്തെ ചാകരയെ കുറിച്ച് എന്‍ ഐ ഒ കൊച്ചി സെന്റര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ആഗോളതാപനം തടയാന്‍ സഹായകരമാകുന്ന ബാക്ടീരിയ അടക്കം നിരവധി ജൈവ കൗതുകങ്ങളാണ് ചാകരയില്‍ ഒളിഞ്ഞിരിക്കുന്നത്. മത്സ്യങ്ങളുടെ കൂട്ടമാണ് ചാകര എന്നത് തെറ്റാണെന്നും ചാകര മൂലമുണ്ടാകുന്ന ഫ്രജിലേറിയ പോലെയുള്ള സസ്യപ്ലവകങ്ങള്‍ കഴിക്കനാണ് മത്സ്യങ്ങള്‍ എത്തുന്നതെന്നും പഠനം പറയുന്നു.

അപ് വെല്ലിങ് (അടിത്തട്ടിലെ ജലം മുകള്‍ത്തട്ടിലേക്ക് പ്രവഹിക്കുന്ന പ്രതിഭാസം) മൂലമുണ്ടാകുന്ന ഭൗതിക രൂപീകരണമാണ് ചാകര അഥവാ മഡ് ബാങ്ക്. കാറ്റും ഒഴുക്കും ശക്തമാകുമ്പോള്‍ അടിത്തട്ടില്‍ അടിഞ്ഞു കൂടിയ ചെളി മുകളിലേക്ക് ഉയരുകയും ഇത് തീരക്കടലില്‍ അടിഞ്ഞു കൂടുകയും ചെയ്യും. ചെളിവെള്ളത്തില്‍ തട്ടി തിരയുടെ ശക്തി കുറയുകയും, ഈ പ്രദേശങ്ങള്‍ ശാന്തമാകും. സമുദ്രത്തിന്റെ ഉപരിതലത്തില്‍ അടിഞ്ഞു കൂടുന്ന ചെളി നിറഞ്ഞ വെള്ളമാണ് ചാകര എന്ന പ്രതിഭാസമാകുന്നത്.

ചാകരയുടെ ഫലമായി, ചെളിയിലെ ഫോസ്ഫറസ് കണികകള്‍ വികസിച്ച് ജലകണങ്ങളെ ആകര്‍ഷിക്കും. ചെളി കട്ടിയാകാതെ ചെളിവെള്ളമായി തന്നെ കിടക്കും. മൂന്നോ നാലോ മാസത്തേക്ക് ഇത് തുടരും. അപ്‌വെല്ലിങ് പ്രക്രിയയ്‌ക്ക് മുന്‍പ് സമുദ്രത്തില്‍ മീഥെയിന്‍ വാതകത്തിന്റെ അംശം വളരെ കൂടുതലായിരിക്കും. മീഥെയിന്‍ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് കാരണം. എന്നാല്‍ അപ്‌വെല്‍ പ്രക്രിയയ്‌ക്ക് ശേഷം മീഥെയിന്‍ ഇല്ലാതാക്കുന്ന ബാക്ടീരിയകള്‍ രൂപപ്പെടുകയും ഇത് മീഥെയിന്‍ സാന്നിധ്യം കുറയ്‌ക്കുകയും ചെയ്യും. ഇതോടെ ആഗോള താപനം നിയന്ത്രണ വിധേയമാകും.

ചാകരയോടനുബന്ധിച്ച് രൂപപ്പെടുന്ന ഫ്രജിലേറിയ, നോക്റ്റിലുക്ക, കോസിനോഡിസ്‌കസ് തുടങ്ങിയ സസ്യപ്ലവകങ്ങള്‍ ഭക്ഷിക്കാനായാണ് മത്സ്യങ്ങള്‍ എത്തുന്നത്. ഫ്രജിലേറിയ കൂടുതലായി രൂപപ്പെടുന്ന സമയത്ത് ചാള ആകും കൂടുതല്‍ എത്തുക. ചാള, അയല, ചെമ്മീന്‍,കൊഴുവ എന്നീ മത്സ്യങ്ങളാണ് ഇങ്ങനെ ഒന്നിച്ചു കൂടുന്നത്. തവിട്ടു നിറം കലര്‍ന്ന പച്ചനിറമുള്ള വെള്ളമായിരിക്കും ഈ പ്രദേശങ്ങളില്‍ കാണപ്പെടുക. പോളവെള്ളം എന്നാണ് ഇതറിയപ്പെടുക. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പോകും തോറും ഓക്‌സിജന്‍ അളവ് കുറഞ്ഞു വരും. അടിത്തട്ടില്‍ നിന്ന് ജലം ശക്തിയായി മുകളിലേക്ക് തള്ളുമ്പോള്‍ ഓക്‌സിജന്‍ ലഭിക്കാന്‍ മീനുകള്‍ മുകള്‍ ഭാഗത്തേക്ക് വരും.

എന്‍ ഐ ഒ ഗോവ ഡയറക്ടര്‍ ഡോ.എസ്. പ്രസന്നകുമാര്‍, ഡോ. പി കെ ദിനേശ്കുമാര്‍, ഡോ. ടി. പങ്കജാക്ഷന്‍, ഡോ. വി കൃപ (സി എം എഫ് ആര്‍ ഐ), ഡോ. കെ കെ ബാലചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.