തിരുവനന്തപുരം: കേരളവുമായി എല്ലാ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കുമെന്ന് ബഹ്‌റിന്‍ ഭരണാധികാരികള്‍. മാനവവിഭവശേഷി രംഗത്തും നിക്ഷേപം ഉള്‍പ്പെടെയുളള കാര്യങ്ങളിലും സഹകരിക്കാന്‍ ബഹ്‌റിന്‍ സന്നദ്ധമാണെന്ന് ബഹ്‌റിന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായും കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. മലയാളികളുമായി അടുത്ത ബന്ധമാണുളളതെന്ന് ബഹ്‌റിന്‍ കിരീടാവകാശി പറഞ്ഞു. സാംസ്‌കാരികം, വിദ്യാഭ്യാസം, ആയൂര്‍വേദം, ടെക്‌നോളജി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കും. ഒരു പ്രത്യേക നിധി രൂപീകരിക്കുന്നതു സംബന്ധിച്ചും ഇസ്‌ളാമിക് ഫണ്ട്, ഉഭയകക്ഷി ചേംബര്‍ ഓഫ് കോമേഴ്‌സ് സംവിധാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയും ഭരണാധികാരികളും ചര്‍ച്ച നടത്തി.
കേരളം സന്ദര്‍ശിക്കാന്‍ ബഹ്‌റിന്‍ ഭരണാധികാരികളെ മുഖ്യമന്ത്രി ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ,് വ്യവസായികളായ എം.എ. യൂസഫലി, രവി പിളള, വര്‍ഗീസ് കുര്യന്‍, മാധ്യമപ്രവര്‍ത്തകന്‍ സോമന്‍ ബേബി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.















