തിരുവനന്തപുരം: ഇന്ത്യന്റബ്ബര്‍ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബിന് ‘ഡിസ്റ്റിംഗ്വിഷ്ഡ് സയിന്റിസ്റ്റ്’ അവാര്‍ഡ്. തോട്ടവിളകളൂടേയും സുഗന്ധവിളകളുടേയും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുന്‍നിരശാസ്തജ്ഞര്‍ക്കായി സി.എസ്. വെങ്കിട്ടരാമന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്.
കാസര്‍കോട് കേന്ദ്ര തോട്ടവിളഗവേഷണ കേന്ദ്രത്തില്‍വച്ചു നടന്ന തോട്ടവിളകളെ സംബന്ധിച്ച സിമ്പോസിയത്തില്‍ വച്ചാണ് പുരസ്‌കാരം നല്‍കിയത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ഈ പുരസ്‌കാരം നല്‍കുന്നത്.
















