കോഴഞ്ചേരി: ജനകീയ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കുവേണ്ടി ബിജെപിപ്രവര്‍ത്തിക്കുമെന്ന്ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചെറുകോല്‍പ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കൂട്ടായ്‌മകള്‍ ആവശ്യമാണ്. അതിന് രാഷ്‌ട്രീയമോ മതമോ ഒന്നും നോക്കാറില്ല. ലോ അക്കാഡമി വിഷയത്തില്‍ പല രാഷ്‌ട്രീയകക്ഷികളും സമരരംഗത്തുണ്ടായിരുന്നു. ബിജെപി ഈ സമരത്തെ രാഷ്‌ട്രീയമായി കണ്ടിട്ടില്ല. ആറന്മുള സമരവും ഒരുദാഹരണമാണ്. കേരള രാഷ്‌ട്രീയത്തില്‍ ധ്രുവീകരണം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആ ധ്രുവീകരണം സംഭവിക്കുമ്പോള്‍ ഏത് ഭാഗത്ത് എങ്ങനെ നില്‍ക്കണമെന്ന ആശയക്കുഴപ്പത്തിലാണ് സിപിഎം.കേരളത്തില്‍ നടക്കുന്ന അക്രമങ്ങളെ സംബന്ധിച്ച വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഇതില്‍ ഇടപെടാമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 7 മാസത്തിനിടയില്‍ 8 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി കുമ്മനം പറഞ്ഞു.















