ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ പിടിച്ചു നില്‍ക്കാന്‍ ബംഗ്ല കടുവകളുടെ പോരാട്ടം. മൂന്നാം ദിവസം കൡനിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ 687 റണ്‍സിനു മറുപടിയായി ആറ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സില്‍ ബംഗ്ലാദേശ്. നായകന്‍ മുഷ്ഫിഖര്‍ റഹീം (81), മെഹ്ദി ഹസന്‍ മിറാസ് (51) എന്നിവര്‍ ക്രീസില്‍.
ഒന്നിന് 41 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശ് ആതിഥേയരുടെ പെരുമ ഭയക്കാതെ ബാറ്റേന്തി. മുന്‍നിര നിരാശപ്പെടുത്തിയെങ്കിലും ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ഹസന്‍ (81), മുഷ്ഫിഖര്‍, മെഹ്ദി എന്നിവരുടെ അര്‍ധശതകങ്ങള്‍ കാത്തു. 109 റണ്‍സിന് നാലു വിക്കറ്റ് നഷ്ടമായ ശേഷമാണ് സന്ദര്‍ശകരെ മൂവര്‍ സഖ്യം കരകയറ്റിത്. 103 പന്തില്‍ 14 ഫോറുകളോടെ ഷാക്കിബിന്റെ ഇന്നിങ്‌സ്. അശ്വിന്റെ പന്തില്‍ ഉമേഷ് യാദവിന് ക്യാച്ച് നല്‍കി മടങ്ങി. അഞ്ചാം വിക്കറ്റില്‍ മുഷ്ഫിഖറിനൊപ്പം 107 റണ്‍സ് ചേര്‍ത്തു ഷാക്കിബ്.
ഏറെ കരുതലോടെ ബാറ്റ് ചെയ്ത മുഷ്ഫിഖര്‍ 206 പന്തില്‍ 12 ഫോറുകള്‍ നേടി. മെഹ്ദി എത്തിയ ശേഷമാണ് അവസാന സെഷനില്‍ സ്‌കോറിങ്ങിന് അല്‍പ്പമെങ്കിലും വേഗതയുണ്ടായത്. 103 പന്ത് നേരിട്ട് ഇതുവരെ 10 ഫോര്‍ നേടി മെഹ്ദി. പിരിയാത്ത എഴാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 87 റണ്‍സ് നേടി.
ഓപ്പണര്‍ തമീം ഇഖ്ബാലും (24), മഹ്മുദുള്ളയും (28) പൊരുതാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഉമേഷ് യാദവ് രണ്ട് വിക്കറ്റുമായി മുന്നിട്ടു നിന്നു. ഇഷാന്ത് ശര്‍മ, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
സ്‌കോര്‍ ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്‌സ്
687/6 ഡിക്ല.
ബംഗ്ലാദേശ് ഒന്നാമിന്നിങ്‌സ്
തമീം ഇഖ്ബാല്‍ റണ്ണൗട്ട് (ഉമേഷ്/ഭുവനേശ്വര്‍) 24, സൗമ്യ സര്‍ക്കാര്‍ സി സാഹ ബി ഉമേഷ് 15, മോമിനുള്‍ ഹഖ് എല്‍ബിഡബ്ല്യു ബി ഉമേഷ് 12, മഹ്മുദുള്ള എല്‍ബിഡബ്ല്യു ബി ഇഷാന്ത് 28, ഷാക്കിബ് അല്‍ ഹസന്‍ സി ഉമേഷ് ബി അശ്വിന്‍ 82, മുഷ്ഫിഖര്‍ റഹിം നോട്ടൗട്ട് 81, സാബ്ബിര്‍ റഹ്മാന്‍ എല്‍ബിഡബ്ല്യു ബി ജഡേജ 16, മെഹ്ദി ഹസന്‍ മിറാസ് നോട്ടൗട്ട് 51, എക്‌സ്ട്രാസ് 13, ആകെ 104 ഓവറില്‍ ആറു വിക്കറ്റിന് 322.
വിക്കറ്റ് വീഴ്ച: 1-38, 2-44, 3-64, 4-109, 5-216, 6-235.
ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 17-6-46-0, ഇഷാന്ത് ശര്‍മ 16-5-54-1, ആര്‍. അശ്വിന്‍ 24-6-77-1, ഉമേഷ് യാദവ് 18-3-72-2, രവീന്ദ്ര ജഡേജ 29-8-60-1.
















