നെടുമ്പാശ്ശേരി: ബന്ധുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഏഴ് സി.പി.എം ഗുണ്ടകളെ പോലിസ് പിടികൂടി. കോട്ടയം വൈക്കം വെച്ചൂര്‍ സ്വദേശി വികാസ്, അഖില്‍, ചേര്‍ത്തല സ്വദേശി പ്രമോദ്, രാജേഷ്, നീരജ്, പ്രശാന്ത്, സുജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമ്പാശ്ശേരി കരിയാട്ടില്‍ വച്ചായിരുന്നു സംഭവം. ത്യശൂരില്‍ നിന്ന് ബന്ധുക്കളോടൊപ്പം യാത്ര ചെയ്യവേ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ഷാനവാസിനെയാണ് പ്രതികള്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത.് കാര്‍ തടഞ്ഞ് നിര്‍ത്തി ഷാനവാസിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെ കാറിലുണ്ടായിരുന്നവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പറവൂര്‍ കവലയില്‍ വെച്ച് പോലീസ് പ്രതികളെ പിടികൂടി ഷാനവാസിനെ രക്ഷപ്പെടുത്തി.
ഷാനവാസിന് കാര്‍ കച്ചവടമാണ് തൊഴില്‍. ഇതുമായി ബന്ധപ്പെട്ട് ഒന്നര ലക്ഷത്തോളം രൂപ ഷാനവാസ് പ്രതികള്‍ക്ക് കൊടുക്കാനുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകാന്‍ കാരണമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പ്രതികള്‍ പറഞ്ഞ മൊഴിക്കു പുറമേ മറ്റേതെങ്കിലും തരത്തില്‍ ഈ കേസിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പോലീസ് റിമാന്റ് ചെയ്തു. നെടുമ്പാശ്ശേരി എസ് ഐ ജി.എസ് ഹരിയുടെ നേത്യത്വത്തില്‍ ആയിരുന്നു അറസ്റ്റ്.















