ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയെ 5-0ന് തുരത്തി പരമ്പര തൂത്തുവാരിയ അവര്‍, ലോകചാമ്പ്യന് ഓസ്ട്രേലിയയെ മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിച്ചു. നേരത്തെ, ന്യൂസിലന്‍ഡിനോട് 2-1ന് പരമ്പര തോറ്റതാണ് ഓസീസിന് തിരിച്ചടിയായത്.
ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന് താഹിര്‍ ബൗളര്‍മാരില്‍ ഒന്നാമത്. ട്വന്റി20യില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇദ്ദേഹം. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനം താഹിറിനെ തുണച്ചു. പരമ്പരയില്‍ 20 വിക്കറ്റ് നേടി. ട്രെന്റ് ബൗള്‍ട്ട്, സുനില്‍ നരെയ്ന് എന്നിവര്‍ തുടര്‍ സ്ഥാനങ്ങളില്‍.
പിഎസ്ജി മുന്നോട്ട്
പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ നിലവിലെ ജേതാക്കള്‍ പാരീസ് സെന്റ് ജര്‍മന്‍ മുന്നോട്ട്. എവേ മത്സരത്തില്‍ ബോര്ഡ്യൂക്സിനെ എതിരില്ലാത്ത മൂന്നു ഗോളിന് വീഴ്ത്തി. എഡിന്‍സണ്‍ കവാനിയിടെ ഇരട്ട ഗോളുകള്‍ ജയത്തിന്റെ പകിട്ട്. ആറ്, 47 മിനിറ്റുകളില്‍ കവാനി ലക്ഷ്യം കണ്ടു. 40ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയും സ്കോര്‍ ചെയ്തു. 25 കളിയില്‍ 55 പോയിന്റുമായി രണ്ടാം സ്ഥാനത്ത് പിഎസ്ജി. ഒരു മത്സരം കുറച്ചു കളിച്ച മൊണാക്കൊ ഇതേ പോയിന്റോടെ ഒന്നാമത്.
നെപ്പോളിക്ക് ജയം
റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ നെപ്പോളിക്ക് ജയം. ജെനോവയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 50ാം മിനിറ്റില്‍ പയറ്റര്‍ സെയ്ലിന്സ്കിയും 68ാം മിനിറ്റില്‍ ഇമ്മാനുവല്‍ ജിയചെറിനിയുമാണ് ഗോള്‍ നേടിയത്. 24 കളിയില്‍ 51 പോയിന്റുമായി രണ്ടാമതുണ്ട് നെപ്പോളി. ഒരു മത്സരം കുറച്ചു കളിച്ച യുവന്റസ് 57 പോയിന്റോടെ ഒന്നാമത്. 50 പോയിന്റുള്ള റോമ മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: