Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സാമത്തിന് തോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 12:22 am IST
inVaradyam

ചെറുതുരുത്തി, പൈങ്കുളം, കിള്ളിമംഗലം, ആറ്റൂര്‍ എന്നീ ഗ്രാമങ്ങള്‍ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന യാഗഭൂമിയാണ് പാഞ്ഞാള്‍. സാമവേദത്തിന്റെ ജൈമനീയ ശാഖക്കാര്‍ വസിക്കുന്ന ഇടം. പാഞ്ഞാള്‍ ലക്ഷ്മീനാരായണ ക്ഷേത്രത്തിന് വടക്ക് സ്ഥിതിചെയ്യുന്ന തോട്ടത്തില്‍ മനയിലാണ് നാരായണന്‍ നമ്പൂതിരി ജനിച്ചത് (1927).

അമ്മ ലീല നങ്ങേലി പത്തനാടിയെ, ബാല്യത്തില്‍ തന്നെ അദ്ദേഹത്തിന് നഷ്ടമായി. അനാഥമായ മട്ടിലായിരുന്നു ബാല്യം. ജാതകപ്രകാരം ‘സാമവേദം’ നാരായണന്‍ നമ്പൂതിരിക്ക് വഴങ്ങുമെന്ന് കണ്ടു. അച്ഛന്‍ ശ്രീധരന്‍ സോമയാജിപ്പാടായിരുന്നു ഗുരു. സ്വരം ഉറച്ചുതുടങ്ങി. പരമ്പരാഗത ശൈലിയില്‍ തന്നെ വേദം ഹൃദിസ്ഥമാക്കി. ഇതിനിടെ സൂര്യനമസ്‌കാരവും ചില വ്രതങ്ങളും തേവാരവും മറ്റും അനുഷ്ഠിച്ചു പോന്നു. ശേഷമുള്ള ഊഷ, ഊഷാണി എന്നീ ‘വികൃതികളും’ നാരായണന്‍ തോട്ടം ഹൃദിസ്ഥമാക്കി.

സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത തോട്ടത്തിന് പാഞ്ഞാള്‍ ക്ഷേത്രത്തിലെ ശാന്തിവൃത്തിയായിരുന്നു ഉപജീവനമാര്‍ഗം. പാഞ്ഞാളപ്പന് സാമം നിത്യേന കേട്ടുകൊണ്ടിരിക്കണമെന്നത് ഒരു നിമിത്തമായി. ഇതോടൊപ്പം തന്നെ അത്യാവശ്യം ‘മുറജപ’ങ്ങള്‍ക്കും (കലശങ്ങളുടേയും ഉത്‌സവങ്ങളുടേയും ഭാഗമായുള്ള വേദജപം) പോയിത്തുടങ്ങി. അച്ഛന്റെ കൂടെ കാറല്‍മണ്ണയിലെ ഒരു ക്ഷേത്രത്തിലായിരുന്നു ആദ്യ മുറജപം. അന്ന് എട്ടു ദിവസമാണ് ഒരാവൃത്തി സാമം ഉരുക്കഴിക്കാന്‍ വേണ്ടിവന്നത്. പ്രതിഫലമായി ലഭിച്ചത് ആറു രൂപ.

ഇരുപത്തിമൂന്നാം വയസ്സില്‍, വടക്കേടത്ത് കപ്ലിങ്ങാട് പാര്‍വ്വതി അന്തര്‍ജനത്തെ വിവാഹം ചെയ്തു. ശാന്തിവൃത്തി നിത്യച്ചെലവിനു തികയാതായി. ക്രമേണ മുറജപങ്ങളിലേക്കും മറ്റുമായി തോട്ടത്തിന്റെ ശ്രദ്ധ. വലുതും ചെറുതുമായി ഒട്ടനവധി ക്ഷേത്രങ്ങളില്‍ മുറജപങ്ങളും സ്തുതികളുമായി കാലം കഴിച്ചുകൂട്ടി. പ്രമുഖരായ ഒട്ടേറെ തന്ത്രിമാരുടെയൊപ്പം പ്രവര്‍ത്തിച്ചു. ‘സാമത്തിന് തോട്ട’ത്തെ ഏല്‍പ്പിക്കുക എന്നത് ഏതൊരു തന്ത്രിയും പറഞ്ഞുവന്നു. ഇങ്ങനെ ആയിരത്തിലധികം സാമവേദ മുറജപങ്ങള്‍ നാരായണന്‍ നമ്പൂതിരി സമര്‍പ്പിച്ചിട്ടുണ്ട്.

യാഗങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് സാമം. പതിനഞ്ചോളം യാഗങ്ങളില്‍ നാരായണന്‍ നമ്പൂതിരി പങ്കെടുത്തു. 1975 ലെ അതിപ്രശസ്തമായ പാഞ്ഞാള്‍ അതിരാത്രത്തില്‍ ‘പ്രസ്‌തോതന്‍’ ആയിരുന്നു വേഷം. എന്നാല്‍ പന്നിയൂരില്‍ ‘കയ്യ്’ (സാമം ചൊല്ലുന്നത് പിഴക്കുന്നുണ്ടോ എന്നു നോക്കല്‍) തോട്ടത്തിനായിരുന്നു. ഇദ്ദേഹത്തിന്റെ സ്വരം അടിയുറച്ച, ശുദ്ധിയുള്ളതായിരുന്നു തോട്ടം നാരായണന്‍ നമ്പൂതിരിയുടെ വേദാലാപനം ആകാശവാണിയും, വൈദ്യമഠത്തിലും കാലടി സര്‍വ്വകലാശാലയിലും റിക്കാര്‍ഡു ചെയ്തിട്ടുണ്ട്. ഇട്ടിരവി മാമുണ്ണിന്റെ കൂടെയും മറ്റും പല വേദിക് കോണ്‍ഫറന്‍സുകള്‍ക്കും സാമം പ്രയോഗിച്ചിട്ടുമുണ്ട്.

രേവതി പട്ടത്താന പുരസ്‌കാരം , ദേവീപ്രസാദ പുരസ്‌കാരം, കടവല്ലൂര്‍ അന്യോന്യ പരിഷത്ത് ബഹുമതി തുടങ്ങി നിരവധി ആദരങ്ങളും നാരായണന്‍ തോട്ടത്തിന് ലഭിച്ചു.

ആണ്‍മക്കളുടെ വിയോഗം നേരിട്ടനുഭവിക്കേണ്ടിവന്ന തോട്ടം അതിജീവനഹേതുവായാണ് സാമവേദത്തെ പുല്‍കിയത്. എഞ്ചിനീയറായിരുന്ന മൂത്ത മകന്റെ മൃതദേഹം പോലും കാണാന്‍ സാധിച്ചില്ല.

പാഞ്ഞാള്‍ ശിവകരന്‍ എന്ന് നാടകപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ട രണ്ടാമത്തെ മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു ശിവകരന്‍. വെറുതെ ഇരിക്കുന്ന ശീലം നാരായണന്‍ നമ്പൂതിരിക്കില്ല. ജനുവരി 31 നായിരുന്നു തോട്ടം നാരായണന്‍ നമ്പൂതിരി അന്തരിച്ചത്. കഴിഞ്ഞുപോയ ചില മാസങ്ങളില്‍ രാത്രിസമയത്ത് അവ്യക്തമായി സാമം ചൊല്ലുന്നതു കേട്ടിരുന്നു. കനത്ത ശബ്ദംതന്നെയായിരുന്നു അതിനും. വര്‍ഷത്തിലൊരിക്കല്‍ ഒരു ച്യവനപ്രാശം നിര്‍മ്മിക്കാറുണ്ടായിരുന്നു. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ നല്‍കാന്‍ തോട്ടത്തിനായി. തികഞ്ഞ ഭൗതികവാദിയായാണ് ചിലപ്പോള്‍ അദ്ദേഹത്തിന്റെ ചെയ്തികള്‍. ഒപ്പമുള്ള തന്ത്രിമാര്‍ക്കും പരികര്‍മ്മികള്‍ക്കും തോട്ടം നര്‍മ്മങ്ങള്‍ വാരിവിതറിയിരുന്നു.

സാമവേദ പാരമ്പര്യം നിലനിര്‍ത്താനും മറ്റും ആരെയെങ്കിലും പഠിപ്പിക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല എന്നത് ഒരു ന്യൂനതയാണ്. ഞാന്‍ എന്തെങ്കിലും ആണെങ്കില്‍ അത് ‘സാമം’ കൊണ്ടു മാത്രമാണെന്ന് നാരായണന്‍ നമ്പൂതിരി പറഞ്ഞിരുന്നു.

ഒരു മനുഷ്യന്‍ ഇല്ലാതാവുന്നതോടെ ഒരുപാട് നന്മകളും അറിവുകളും ഇല്ലാതാവുന്നു. തോട്ടം നാരായണന്‍ നമ്പൂതിരിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത് ഉത്‌സാഹിയായ ഒരു സാമവേദജ്ഞനെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

പുതിയ വാര്‍ത്തകള്‍

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.