കോട്ടയം: കേരളത്തിലെ അയ്യായിരത്തില്‍പരം കരയോഗങ്ങളിലും നായര്‍ സര്‍വീസ് സൊസൈറ്റി ആവിഷ്‌ക്കരിച്ച ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതിയായ ‘നമ്മുടെ ആരോഗ്യം’ നടപ്പിലാക്കുമെന്ന് എന്‍എസ്എസ് മാനവവിഭവശേഷി വകുപ്പ് സെക്രട്ടറി കെ.ആര്‍. രാജന്‍ പറഞ്ഞു.
നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഒന്നാം ഘട്ടമായ അറുപത് താലൂക്ക്തല സമ്മേളനങ്ങള്‍ക്ക് ശേഷം ചേര്‍ന്ന അവലോകന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കോട്ടയം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആരോഗ്യപരിപാലനത്തില്‍ ദീര്‍ഘവീക്ഷണത്തോട് കൂടിയ ശാസ്ത്രീയ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ഇനിയും അമാന്തിച്ചാല്‍ കേരളം വന്‍ വിപത്തുകള്‍ നേരിടേണ്ടി വരുമെന്ന് പദ്ധതിയുടെ രണ്ടാം ഘട്ട രൂപരേഖ അവതരിപ്പിച്ചുകൊണ്ട് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫ.ഡോ.ബി. പത്മകുമാര്‍ അഭിപ്രായപ്പെട്ടു.
ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ.കെ.എം. രാജഗോപാലപിള്ള, ചേര്‍ത്തല യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍, കോട്ടയം താലൂക്ക് യൂണിയന്‍ സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍ നായര്‍, എച്ച്ആര്‍ സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. രാജു വള്ളിക്കുന്നം, എസ്. ജയചന്ദ്രന്‍, കെ.പി. കമലപ്പന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















