ആലപ്പുഴ: താന്‍ ശങ്കരാചാര്യരുടെ കാലു പിടിക്കാന്‍ പോയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍. നേരേ ചൊവ്വേ ഒന്നും പറയാനറിയാത്തവരാണ് എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നത്.
സര്‍ക്കാരിന്റെ അതിഥിയായതു കൊണ്ട് സ്വാമിമാരെ കാണാന്‍ പോയി. പൊന്നാട സ്വീകരിക്കാത്തത് കൊണ്ടാണ് പഴങ്ങള്‍ നല്‍കിയത്, സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശങ്കരാചാര്യരെ കണ്ടതിനെ വിമര്‍ശിക്കുന്നത് വിവരമില്ലായ്‌മ കൊണ്ടാണെന്നും തന്നെ കമ്മ്യൂണിസം പഠിപ്പിക്കാന്‍ ആരും വരേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ആലപ്പുഴയിലാണ് മന്ത്രിമാരായ സുധാകരനും തോമസ് ഐസക്കും ശൃംഗേരി ശാരദാപീഠം മഠാധിപതി സ്വാമി ഭാരതീതീര്‍ത്ഥയേയും, ഉത്തരാധികാരി സ്വാമി വിധുശേഖര ഭാരതിയേയും ദര്‍ശിച്ച് അനുഗ്രഹം തേടിയത്.
ആദിശങ്കരനെയും സന്യാസിമാരേയും പൂജാരിമാരേയും നിരന്തരം അധിക്ഷേപിക്കുന്ന സുധാകരന്റെ സന്ദര്‍ശനം പാര്‍ട്ടിയിലും പുറത്തും ഏറെ ചര്‍ച്ചയായിരുന്നു.
















