തിരുവനന്തപുരം: മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ആയുധം താഴെവച്ച് സമാധാന അന്തരീക്ഷം ഒരുക്കിയാല്‍ ചര്‍ച്ചയ്‌ക്ക് മുന്‍കൈ എടുക്കാമെന്നാണ് ചെന്നിത്തല വ്യക്തമാക്കുന്നത്. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് അയച്ച കത്തിന് മറുപടിയായിട്ടാണ് ചെന്നിത്തല ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
കരുളായി വനത്തില്‍ കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റുകളെ അതിനനുവദിക്കാതെ പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവിന് അയച്ച കത്തില്‍ രൂപേഷ് വ്യക്തമാക്കുന്നു.
















