ലഖ്‌നൗ: ബിജെപി അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശിലെ അഴിമതിക്കാരെ ജയിലിലടയ്‌ക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അഖിലേഷ് യാദവ് സര്‍ക്കാരിലെ അഴിമതിക്കാരെ പിടികൂടും. സംസ്ഥാനത്ത് സംശുദ്ധ ഭരണം കൊണ്ടുവരുമെന്നും അമിത് ഷാ ലക്‌നോയില്‍പറഞ്ഞു.
അഖിലേഷ് സര്‍ക്കാരിന് കീഴില്‍ യാതൊരു വികസനവും വരുത്താന്‍ സാധിച്ചിട്ടില്ലെന്ന് റായ്ബറേലിയിലെ പ്രചാരണ പരിപാടിയില്‍ സംസാരിക്കവേ അമിത് ഷാ പറഞ്ഞു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി അഖിലേഷ് സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ല. തെരുവുതെമ്മാടികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ഉണ്ടാക്കിയതുമൂലം കൊള്ളയും കൊള്ളിവെയ്‌പ്പും ബലാല്‍സംഗവും നടമാടിയിട്ടും നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല.താഴേത്തട്ടു മുതല്‍ മുകളില്‍ വരെ അഴിമതി വ്യാപിച്ചു. അഖിലേഷും രാഹുല്‍ഗാന്ധിയും തമ്മിലുള്ള സഖ്യം പോലും അഴിമതി സഖ്യമാണ്, അമിത് ഷാ പറഞ്ഞു.
ചെറുകിട കര്‍ഷരുടെ കാര്‍ഷികവായ്‌പകള്‍ എഴുതിത്തള്ളിയും പലിശരഹിത വായ്‌പകള്‍ ലഭ്യമാക്കിയും രാജ്യത്തെ കര്‍ഷക സമൂഹത്തിനൊപ്പം നില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ യുപിയില്‍ രൂക്ഷമായ തൊഴിലില്ലായ്‌മ അടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ യുവാക്കള്‍ നേരിടുന്നു.അമിത് ഷാ പരിഹസിച്ചു.
















