Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ നടക്കുന്നത് ബൗദ്ധിക ജിഹാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 08:02 pm IST
in Kerala

പരമേശ്വരന്‍

കോഴിക്കോട്: ഇടത് – ഇസ്ലാമിസ്റ്റ് ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും കാപട്യവും ഇരട്ടത്താപ്പും തുറന്നുകാട്ടി സിആര്‍. പരമേശ്വരന്റെ ലേഖനം. സമകാലിക മലയാളം വാരികയിലെ ”നമ്മുടെ ആവാസ വ്യവസ്ഥ 13 രാഷ്‌ട്രീയ സംഭാഷണങ്ങള്‍” എന്ന പേരിലുള്ള പരമ്പരയിലാണ് സച്ചിദാനന്ദന്‍, ആനന്ദ്, ജെ. ദേവിക, ടി.ടി. ശ്രീകുമാര്‍ തുടങ്ങിയ ഇടതു ഇസ്ലാമിസ്റ്റ് എഴുത്തുകാരുടെ ബൗദ്ധിക കാപട്യങ്ങള്‍ക്കെതിരെ പരമേശ്വരന്‍ ആഞ്ഞടിക്കുന്നത്.

ഇസ്ലാമിക-ഇടതു തീവ്രവാദങ്ങളെക്കുറിച്ച് പറഞ്ഞാല്‍ സംഘപരിവാറായി മുദ്രകുത്തപ്പെടുകയാണ്. കേരളത്തില്‍ നടക്കുന്നത് ഇന്റലക്ച്വല്‍ ജിഹാദാണ്.സി.ആര്‍. പരമേശ്വരന്‍ പറയുന്നു. സിപിഎമ്മിന്റെ സോഷ്യല്‍ ഫാസിസത്തെക്കുറിച്ചോ പശ്ചിമേഷ്യയിലെ നരഹത്യകളെക്കുറിച്ചോ മൗദൂദികളുടെ ഇസ്ലാമിക സാമ്രാജ്യ മോഹത്തെക്കുറിച്ചോ ഇസ്ലാമിക ചരിത്രത്തെക്കുറിച്ചുപോലുമോ പറഞ്ഞാല്‍ സാമ്രാജ്യ വാദിയോ സംഘപരിവാറോ ആയി ചിത്രീകരിക്കപ്പെടുകയാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചുള്ള ദൈനംദിന വാര്‍ത്തകര്‍ കേട്ടും അയല്‍ ജില്ലയിലെ പ്രൊഫസറുടെ കൈവെട്ടിയതുകൊണ്ടുമുള്ള ആശങ്ക മൂലം ഒന്നു പേടിച്ചരണ്ടിരിക്കാമെന്ന് കരുതിയാല്‍ ”നിങ്ങള്‍ ഇസ്ലാമോഫോബിയ പരത്തുകയാണെന്നും ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും പറഞ്ഞ് ശാസിക്കപ്പെടും.

ഇടതു-ഇസ്ലാമിക പ്രചരണയന്ത്രം തീവ്രവാദത്തിലൂടെ ഇസ്ലാമിക സാമ്രാജ്യത്വം വളരുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒഴിവാക്കുകയാണെന്നും ഇടതു-ഇസ്ലാമിസ്റ്റ് സ്വാധീനമേഖലകളിലെ അതിക്രമങ്ങളെക്കുറിച്ച് ഇത്തരം ബുദ്ധിജീവികള്‍ നിശ്ശബ്ദരാണെന്നും പരമേശ്വരന്‍ കുറ്റപ്പെടുത്തുന്നു.

സച്ചിദാനന്ദനടക്കമുള്ള ഇടതു ലിബറല്‍ ബുദ്ധിജീവികള്‍ സാമൂഹ്യ മൂലധനം നേടിക്കൊടുക്കുന്ന ഗാലറികള്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്നും ടി. പി. വധത്തിനു ശേഷമൂണ്ടായ സച്ചിദാനന്ദന്റെ പ്രതികരണ വൈചിത്ര്യം ഇത്തരക്കാരുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണെന്നും പരമേശ്വരന്‍ എഴുതുന്നു.

ടി.പി. ചന്ദ്രശേഖരനെ കൊന്നതിനു ശേഷം ഒഞ്ചിയത്തിനടുത്ത് സിപിഎം സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത സച്ചിദാനന്ദന്‍ സമ്മര്‍ദ്ദം കൂടിയപ്പോഴാണ് കൊലപാതകത്തിനെതിരെ പ്രതികരിക്കാന്‍ തയാറായതെന്ന് പരമേശ്വരന്‍ ചൂണ്ടിക്കാണിക്കുന്നു. കണ്ണൂര്‍ ലോബിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന മൂര്‍ത്ത സത്യം കേരളം വിളിച്ചുപറഞ്ഞിട്ടും ‘നമ്മള്‍ മലയാളികളാണ് ടിപിയെ കൊന്നതെന്ന’ രീതിയിലുള്ള കവിതയാണ് സച്ചിദാനന്ദന്‍ എഴുതിയതെന്നും പരമേശ്വരന്‍ പരിഹസിക്കുന്നു. പിണറായി വിജയന്റെ സാംസ്‌കാരികോപദേശകനായി വേഷമിടുന്ന സച്ചിദാനന്ദന്റെ ഇന്നത്തെ എഴുത്തുകളില്‍ സത്യത്തിന്റെ ഉള്ളടക്കം തീരെയില്ലെന്നും വിശദീകരിക്കുന്നു.

സല്‍മാന്‍ റുഷ്ദിയ്‌ക്കെതിരായ നിരോധനവും ഫത്വയും ശരിയാണെന്ന്് വാദിച്ച ടി. ടി. ശ്രീകുമാര്‍ പെന്‍ഡി ഡോനിഗറിന്റെ ദ ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററിയുടെ നിരോധനം തെറ്റുമാണെന്ന് എഴുതിയത് തന്നെ ഞെട്ടിച്ചുവെന്നു പരമേശ്വരന്‍ തുടര്‍ന്നെഴുതുന്നു.

കേരളത്തിലെ മുസ്ലിം വര്‍ഗീയതയെ ബുദ്ധിജീവികള്‍ മതേതരവല്‍ക്കരിക്കുകയാണെന്നും ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പ്രതിയുടെ കൂടെ വേദി പങ്കിടുന്നത് കഥാകൃത്തുക്കളും സാമൂഹിക ചിന്തകന്മാരുമാണെന്നും ഐസ്‌ക്രീം പാര്‍ലര്‍ കേസ് വ്യഭിചാര കഥമാത്രമല്ല, അതിന് പിന്നില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത ചരിത്രമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയതിനെക്കുറിച്ചോ ഭാര്യ ശലോമി തൂങ്ങിമരിച്ചതിനെക്കുറിച്ചോ പ്രായപൂര്‍ത്തിയാകാത്ത മകനെ കോടിയേരിയുടെ പോലീസ് തല്ലിച്ചതച്ചതിനെക്കുറിച്ചോ വേവലാതിപ്പെടാത്ത ദേവികയുടെ ആവലാതി പോപ്പുലര്‍ ഫ്രണ്ടുകാരെ പീഡിപ്പിക്കുന്നു എന്ന നിലയിലായിരുന്നുവെന്ന് പരമേശ്വരന്‍ കുറ്റപ്പെടുത്തുന്നു.

ഇക്കൂട്ടര്‍ മുസ്ലീം ദാരിദ്ര്യം പെരുപ്പിച്ചു കാണിക്കുകയാണെന്നും മറ്റു മതസ്ഥര്‍ അനുഭവിക്കാത്ത ഒരു ചൂഷണവും സവിശേഷമായി കേരളത്തിലെ മുസ്ലിംകള്‍ അനുഭവിക്കൂന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ജെ. ദേവിക മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് തെറ്റായ കണക്കുകള്‍ പ്രചരിപ്പിക്കുകയാണെന്നും പരമേശ്വരന്‍ കുറ്റപ്പെടുത്തുന്നു. സച്ചാര്‍ റിപ്പോര്‍ട്ടിന് ശേഷമുണ്ടായ അമിതാബ് കുണ്ടുവിന്റെ റിപ്പോര്‍ട്ടും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനത്തിന് ശേഷം പുറത്തിറങ്ങിയ സിഡിഎസിന്റെ പഠനവും ജെ. ദേവിക ഒഴിവാക്കിയെനനും പരമേശ്വരന്‍ തുറന്നു കാട്ടുന്നു.

മുസ്ലിം ദാരിദ്ര്യം തെളിയിക്കാന്‍ തനിക്കനുകൂലമായ ഒന്നോ രണ്ടോ ഘടകങ്ങള്‍ പെറുക്കിയെടുത്ത് പ്രദര്‍ശിപ്പിക്കുകയാണെന്നും തൊഴില്‍പരമായ സദാചാരം പുലര്‍ത്താത്ത ഇടതു മുസ്ലിം ബുദ്ധിജീവികളുടെ കാപട്യം തുറന്നുകാട്ടിക്കൊണ്ട് പരമേശ്വരന്‍ എഴുതുന്നു. ലൗജിഹാദ് ചീത്ത വാക്കാണെങ്കിലും കേരളത്തില്‍ ഇന്റലക്ച്വല്‍ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും പരമേശ്വരന്‍ പറയുന്നു. ലേഖന പരമ്പര അടുത്ത ലക്കത്തില്‍ അവസാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.