തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് ഇന്ന് തുറക്കും. ഒരു മാസത്തോളം നീണ്ട വിദ്യാര്ത്ഥിപ്രക്ഷോഭത്തിനൊടുവിലാണ് പേരൂര്‍ക്കടയിലെ ലോ അക്കാദമി ഇന്ന് തുറക്കുന്നത്.
സമരത്തിന്റെ വിജയത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ വിപുലമായ ആഘോഷപരിപാടികളാണ് കോളേജില്‍ ഒരുക്കിയിട്ടുള്ളത്. അതേസമയം ലോ അക്കാദമി കോളേജിന്റെ ഭൂമിയിലെ ബാങ്കും ഹോട്ടലും ഒഴിയണമെന്ന് കാണിച്ച് റവന്യൂ വകുപ്പ് നോട്ടീസ് നല്കി.
കോളേജിലെത്തുന്ന വിദ്യാര്‍ത്ഥികളോട് സമരവിജയത്തെ കുറിച്ചും നേടിയെടുത്ത അവകാശങ്ങളെ കുറിച്ചും വിശദീകരിക്കാനായിരിക്കും വിദ്യാര്‍ത്ഥി സംഘടനകളുടെ ശ്രമം.
നേരത്തേ ലോ അക്കാദമിയുടെ പ്രധാന കവാടത്തിലെ ഗെയിറ്റും തൂണുകളും റവന്യൂ വകുപ്പ് അധികൃകര്‍ പൊളിച്ച് നീക്കിയിരുന്നു. അനധികൃതമായി നിര്‍മ്മിച്ച കവാടം പൊളിച്ചു നീക്കാന്‍ മാനേജ്മെന്റിന് നല്കിയ സമയപരിധി അവസാനിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
















