തിരുവനന്തപുരം: 29 ദിവസത്തെ സമരങ്ങള്‍ക്ക് ശേഷം ലോ അക്കാദമിയില്‍ ക്ലാസുകള്‍ തുടങ്ങി. സമരവും പ്രതിഷേധവും പ്രിന്‍സിപ്പാളിന് എതിരെ മാത്രമായിരുന്നുവെന്നും ഇനി ശ്രദ്ധ പഠനത്തിലാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വിജയാഘോഷങ്ങളോടെയാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് കോളേജിലെത്തിയത്. മുദ്രാവാക്യം വിളികളും അഹ്ലാദപ്രകടനങ്ങളും മധുരം വിളമ്പലും പാട്ടും മേളവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ തങ്ങളുടെ വിജയം ആഘോഷിച്ചു.
താത്ക്കാലിക ചുമതലയുള്ള വൈസ് പ്രിന്‍സിപ്പാള്‍ മാധവന് പോറ്റി, ഡയറക്ടര്‍ നാരായണന് നായര്‍ അടക്കമുള്ളവര്‍ ഇന്ന് കോളേജിലെത്തിയിരുന്നു.
















