അരൂര്‍: അരൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനം സമീപത്തെ തോട്ടിലേക്ക് രാത്രി കാലങ്ങളില്‍ വ്യവസായിക മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. കമ്പനി തോടുകള്‍ നികത്തി മതിലും, കെട്ടിടങ്ങളും നിര്‍മ്മിച്ചതിനാല്‍ മഴവെള്ളം ഒഴുകി പോകുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. കമ്പനിയില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ രാത്രി കാലങ്ങളില്‍ തോട്ടിലേക്കാണ് ഒഴിക്കിവിടുന്നത് ഇത് മൂലം പ്രദേശവാസികള്‍ ദുരിതത്തിലാണ്. കമ്പനിയുടെ ഇത്തരത്തിലുള്ള മലിനികരണത്തിനെതിരെ പ്രതിഷേധയോഗം ചേര്‍ന്നു.
















