കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ സ്ത്രീകളടക്കം നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സമരക്കാർ സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.
എൽപിജി പ്ലാന്റിലേക്ക് നാട്ടുകാർ തള്ളിക്കയറാൻ ശ്രമിച്ചതിനേത്തുടർന്ന് പോലീസ് സമരക്കാർക്ക് നേരെ ലാത്തി വീശുകയായിരുന്നു. തുടർന്നാണ് പോലീസും സമരക്കാരും തമ്മിൽ ഏറ്റമുട്ടലുണ്ടായത്. സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് പ്രകോപനമില്ലാതെ ലാത്തി വീശുകയായിരുന്നുവെന്ന് സമരക്കാർ ആരോപിച്ചു.
















