തിരുവനന്തപുരം: മൂന്ന് അഴിമതിക്കേസുകളില്‍ കെ.എം.മാണിക്ക് ക്ലീന്‍ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രതേ്യക കോടതി ജഡ്ജി എ. ബദറുദ്ദീന്‍ ഫയലില്‍ സ്വീകരിച്ചു. കേസ് വിധി പറയുന്നതിന് ഏപ്രില്‍ 4 ലേക്ക് മാറ്റി.
തിരുവനന്തപുരം വിജിലന്‍സ് പ്രതേ്യക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആറുമാസങ്ങള്‍ക്കുമുന്‍പ് പ്രാഥമികാനേ്വഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്പെഷ്യല്‍ വിജിലന്‍സ് യൂണിറ്റ് അനേ്വഷണം നടത്തി അനേ്വഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അനേ്വഷണ റിപ്പോര്‍ട്ടില്‍ കെ.എം.മാണി കുറ്റക്കാരനാണെന്നാണ് കണ്ടെത്തല്‍.
കെ.എം.മാണി കോട്ടയം മാമന്‍മാപ്പിള ഹാളില്‍ 2014ല്‍ നടത്തിയ 130 സമൂഹവിവാഹങ്ങള്‍ക്ക് മൊത്തം മൂന്നു കോടിയിലധികം രൂപ ചിലവാക്കിയിരുന്നു. ഈ പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നായിരുന്നു പായ്ച്ചിറ നവാസ് നല്‍കിയിരുന്ന ഹര്‍ജിയിലെ ആദ്യ ആവശ്യം.
രണ്ടാമതായി ഹര്‍ജിയിലെ ആരോപണം ഗവണ്മെന്റ് പ്ലീഡര്‍മാരെയും നോട്ടറിമാരെയും നിയമിച്ചതില്‍ കെ.എം.മാണി വ്യാപകമായി കോഴപ്പണം വാങ്ങിയെന്നതായിരുന്നു.മൂന്നാമത്തെ ആരോപണം കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്ന അഞ്ചുവര്‍ഷം സ്വന്തം വകുപ്പില്‍പ്പെടുന്ന കെഎസ്ഇഎഫ്ഇയില്‍ മുന്നൂറിലധികം നിയമനങ്ങള്‍ നടന്നുവെന്നും, ഈ നിയമങ്ങള്‍ക്കെല്ലാം മധ്യസ്ഥര്‍വഴി കെ.എം. മാണി കോഴപ്പണം വാങ്ങിയെന്നുമായിരുന്നു.
















