അടിമാലി: എല്‍കെജി വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക ചൂരല്‍കൊണ്ട്് കഴുത്തിന് തല്ലിയതായി പരാതി. അടിമാലി ഈസ്‌റ്റേണ്‍ ന്യൂട്ടണ്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി പത്താംമൈല്‍ കടുവാപ്ലാക്കല്‍ ജോണ്‍സന്റെ മകന്‍ ഇമ്മാനുവലി(5)നാണ് മര്‍ദ്ദനമേറ്റത്.
ഇന്നലെ സ്‌കൂള്‍വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ കഴുത്തില്‍ പാട് കണ്ട അച്ഛന്‍ ജോണ്‍സന്‍ വിവരം തിരക്കിയപ്പോള്‍ അദ്ധ്യാപിക ചൂരല്‍കൊണ്ട് തല്ലിയതാണെന്ന് കുട്ടി പറയുകയായിരുന്നു. അഞ്ച് മണിയോടെ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചൈല്‍ഡ്്‌ലൈന്‍ പ്രവര്‍ത്തകരും പൊലീസും ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ്് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് അവശ്യപ്പെടുമെന്ന് ജില്ല ചൈല്‍ഡ്‌ലൈന്‍ ചെയര്‍മാന്‍ പി ജി ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. എന്നാല്‍ സ്‌കൂളില്‍ വെച്ച്് തല്ലിയതായി പരാതി ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
















