Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജിലന്‍സിന്റെ മെെല്ലപ്പോക്കില്‍ അമര്‍ഷം; സിപിഐ നിലപാട് കടുപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 04:20 pm IST
in Kerala

കോട്ടയം: സംസ്ഥാനത്തെ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള മെല്ലപ്പോക്കില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നു. വിജിലന്‍സ് വകുപ്പ് നിലവില്‍ ഏകാംഗ സംവിധാനമായി മാറ്റപ്പെട്ടു എന്ന ആക്ഷേപമാണ് സിപിഐ ഉയര്‍ത്തുന്നത്.

വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണം എന്നത് ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണ്. ഭരണത്തിലെത്തിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇത് നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ മാസം ഒമ്പത് പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ല. സെക്രട്ടറിയേറ്റില്‍ ഫയലുകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സംഭവിച്ചുവരുന്ന മെല്ലപ്പോക്ക് ജനങ്ങള്‍ സഹിക്കില്ലെന്ന അഭിപ്രായങ്ങളും സിപിഐ നേതൃനിരയില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു.

അധികാരത്തില്‍ എത്താന്‍ ഇടതുമുന്നണിയെ സഹായിച്ച മുന്‍സര്‍ക്കാരിനെതിരെയുള്ള അഴിമതികളില്‍ കാര്യമായ അന്വേഷണങ്ങള്‍ നടക്കുന്നില്ല. യുഡിഎഫ് കാലത്ത് നികുതിയിനത്തില്‍ ഇളവുകള്‍ നല്‍കിയ രണ്ട് സംഭവങ്ങളില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെ വ്യക്തമായ തെളിവുകള്‍ സര്‍ക്കാറിന്റെ പക്കലുണ്ട്. ഈ സംഭവങ്ങളില്‍ സര്‍ക്കാരിനുണ്ടായ നഷ്ടവും വ്യക്തമാണ്. എന്നിട്ടും നടപടി ഉണ്ടായില്ല. ഭരണ പരിഷ്‌കാരസമിതി ചെയര്‍മാനായ വി.എസ്. അച്യുതാനന്ദന്‍ പോലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാറിന് അനക്കമില്ല. ഇതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിജിലന്‍സ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ജീനക്കാരുടെ കുറവുണ്ടെങ്കില്‍ അത് പരിഹരിച്ച് നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് വേണ്ടതെന്ന അഭിപ്രായവും കാനത്തിനുണ്ട്.

ബാര്‍കോഴയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സര്‍ക്കാറിന്റെ നിലപാട് ഏതാണ്ട് ഇതേതരത്തിലാണെന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്. ബാര്‍ വിഷയത്തില്‍ മുന്‍മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവര്‍ക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണം മെല്ലപ്പോകുന്നത് കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഇ.പി. ജയരാജന്റെ ബന്ധുനിയമന വിവാദത്തോടെ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് മരവിച്ചുവെന്ന ബിജെപി അടക്കമുള്ള രാഷ്‌ട്രീയ കക്ഷികളുടെ ആരോപണങ്ങളോട് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടെന്ന നിലപാടാണ് സിപിഐ നേതൃത്വത്തിനുള്ളത്.

നികുതിവെട്ടിപ്പ് സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ സര്‍ക്കാറിന്റെ പക്കലുണ്ടായിട്ടും നടപടി ഇല്ലാതെ പോകുന്നത് ചില രാഷ്‌ട്രീയ ധാരണയുടെ ഭാഗമാണെന്ന നിഗമനമാണ് കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ളത്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടാത്ത അതിരപ്പള്ളി ഇലക്‌ട്രോ പവര്‍പദ്ധതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം മന്ത്രിമാരുടെ പരസ്യ നിലപാടിനോടുള്ള വിയോജിപ്പ് ശക്തിപ്പെടുത്തുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് വിദ്യാര്‍ത്ഥി പ്രശ്‌നവുമായി ബന്ധപ്പെട്ട് സിപിഐ കൈക്കൊണ്ട നിലപാടുകള്‍ ശരിയായിരുന്നുവെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.