നിര്‍മ്മലിന്റെ മൃതദേഹത്തിന് മുന്നില്‍ അലമുറയിടുന്ന അമ്മ സുജാത
തൃശൂര്‍: നന്നേ ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടപ്പെട്ട നിര്‍മ്മലിനും സഹോദരങ്ങള്‍ക്കും എല്ലാം അമ്മ സുജാതയായിരുന്നു.കൈക്കുഞ്ഞുങ്ങളായ നിര്‍മ്മലിനേയും നിധിനേയും നിഖിലിനേയും കൂടെക്കൂട്ടിയാണ് ആ അമ്മ കൂലിപ്പണിക്ക് പോയിരുന്നത്.
ഒടുവില്‍ മാര്‍ക്‌സിസ്റ്റ് കൊലക്കത്തി രാഷ്‌ട്രീയം ജീവന്‍ കവര്‍ന്ന സ്വന്തം മകന്റെ മൃതദേഹം വട്ടിലേക്കെത്തിച്ചപ്പോള്‍ ഹൃദയം തകര്‍ന്നുള്ള അവരുടെ വിലാപം കണ്ടുനില്‍ക്കാന്‍ ആര്‍ക്കുമായില്ല.
പഠിക്കാന്‍ വലിയ ആഗ്രഹമായിരുന്നു നിര്‍മലിന്. വില്ലടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു പാസായ നിര്‍മ്മല്‍ തുടര്‍ന്ന് ബിഎക്ക് കോപ്പറേറ്റീവ് കോളേജില്‍ ഈവനിങ് കോഴ്‌സിന് ചേരുകയായിരുന്നു. അമ്മയേയും സഹോദരങ്ങളേയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പകല്‍ സമയങ്ങളില്‍ ജോലിക്ക് പോയി കിട്ടുന്ന പണംകൊണ്ടായിരുന്നു പഠനം.
















