ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയും എംഎല്‍എമാരും താമസിക്കുന്ന കാഞ്ചീപുരത്തെ കൂവത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിധി വന്നതോടെ റിസോര്‍ട്ടിന് സമീപത്തെ സുരക്ഷ പോലീസ് ശക്തമാക്കി.
അതിനിടെ എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിലേക്ക് പുറപ്പെട്ട പനീര്‍ശെല്‍വത്തെയും സംഘത്തെയും പോലീസ് തടഞ്ഞു.റിസോര്‍ട്ടില്‍ പനീര്‍സെല്‍വം എത്തിയാലുണ്ടാകുന്ന ക്രമസമാധന പ്രശ്‌നം പരിഗണിച്ച് പരിഗണിച്ചാണ് പോലീസ് പനീര്‍ശെല്‍വത്തെ തടഞ്ഞത്.
പനീര്‍സെല്‍വം കൂവത്തൂരിലേക്കു പോയാല്‍, വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജനും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന എംഎല്‍എമാരും എംപിമാരും മറ്റു നേതാക്കളും അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് കരുതുന്നത്.
സുപ്രീംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച വൈകിട്ടാണ് ശശികല ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ എത്തിയത്. വിധി വന്നശേഷം എംഎല്‍എമാര്‍ക്കൊപ്പം സന്തോഷത്തോടെ റിസോര്‍ട്ട് വിടുമെന്നാണ് ശശികല അറിയിച്ചിരുന്നത്. എന്നാല്‍ വിധി എതിരായതോടെ ശശികലയ്‌ക്ക് കോടതിയില്‍ കീഴടങ്ങേണ്ട സാഹചര്യമാണുള്ളത്.
അതിനിടെ, അണ്ണാ ഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി എടപ്പാടി പഴനിസാമി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണു. വൈകിട്ട് 5.30ന് ഒറ്റയ്‌ക്കു ഗവര്‍ണറെ കാണാനാണ് പഴനിസാമിക്ക് അനുമതി ലഭിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം പഴനിസാമി ഉന്നയിക്കും. ഭൂരിപക്ഷം എംഎല്‍എമാരും തനിക്കൊപ്പമാണെന്നതിനുള്ള കത്തും പഴനിസാമി ഗവര്‍ണര്‍ക്ക് കൈമാറും
















