ഡാർജലിംഗ്: ഗൂർഖ ജനമുക്തി മോർച്ച ഡാർജലിംഗ് മേഖലയിൽ നടത്തുന്ന പ്രക്ഷോഭം കൂടുതൽ കലുഷിതമാകുന്നു. ശനിയാഴ്‌ച നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ പ്രവർത്തകരുടെ ശവശരീരവുമായി മാർച്ച് നടത്തുമെന്ന് ഗൂർഖ ജനമുക്തി മോർച്ച നേതാക്കൾ അറിയിച്ചു.
ശനിയാഴ്‌ച്ച സംഘടനയും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു പോലീസുകാരനും കുത്തേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രാദേശിക പത്രപ്രവർത്തകനെയും നിയമസഭാംഗത്തിന്റെ മകനെയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മാത്രമല്ല. ജി.ജെ.എം നേതാവിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്‌തെന്നാണ് സംഘടനയുടെ ആരോപണം.
















