ന്യൂദല്‍ഹി: ശശികലക്കെതിരായ കേസില്‍ ഹൈക്കോടതി കണക്കില്‍ പിഴവ് വരുത്തിയതായി സുപ്രീംകോടതി വ്യക്തമാക്കി.
കണക്കിലെ പിഴവാണ് ജയ അടക്കമുള്ളവരെ ഹൈക്കോടതി വിട്ടയക്കാന്‍ കാരണമാതെന്ന് കര്‍ണ്ണാടക സുപ്രീംകോടതിയില്‍ വാദിച്ചു. ഈ വാദം ശരിയെന്ന് വിധിയില്‍ സുപ്രീംകോടതി പറയുകയും ചെയ്തു.
മൊത്തം വായ്‌പാത്തുക 24.17 കോടിയായാണ് കണക്കാക്കിയിരുന്നതെന്നും കൃത്യമായി കണക്കാക്കിയാല്‍ ഇത് 10.67 കോടി മാത്രമേ വരികയുള്ളുവെന്നും വ്യക്തിപരമായ വായ്‌പാത്തുക കണക്കാക്കിയതില്‍ വന്ന വീഴ്ച മൂലം വരുമാനത്തില്‍ 13.5 കോടി രൂപയുടെ വര്‍ദ്ധന കാണിച്ചെന്നും ഈ പിശകാണ് പ്രതികളെ വിട്ടയക്കാനിടയാക്കിയതെന്നും കര്‍ണ്ണാടക പറഞ്ഞു.
പ്രതികളുടെ അനധികൃത സ്വത്ത് 8.12 ശതമാനമായി കൂട്ടിയ ഹൈക്കോടതി നടപടി തെറ്റാണ്. കോടതി ചൂണ്ടിക്കാട്ടി.
















