പത്തനംതിട്ട: എംഎല്‍എയെ ജാതിപറഞ്ഞ് ആക്ഷേപിക്കുന്ന ഓഡിയോ വാട്‌സ്അപ് പോലുള്ള നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പട്ടികജാതിവിഭാഗത്തില്‍പ്പെട്ട എംഎല്‍എയെ പരാമര്‍ശിക്കുന്ന സ്വകാര്യഫോണ്‍ സംഭാഷണത്തിനിടയിലാണ് ജാതിപ്പേര് പറഞ്ഞ് അപഹസിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ പ്രമുഖ സിപിഐ നേതാവും കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ഭാരവാഹിയുമായ നേതാവിന്റേതാണ് ഈ ശബ്ദം എന്നാണ് ആക്ഷേപം ഉയരുന്നത്. ഈ ഓഡിയോ സിപിഐ പ്രവര്‍ത്തകരുടേതടക്കമുള്ള വാട്‌സ് അപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ അണികളില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
നേതാവിന്റെ ജാതിപറഞ്ഞ് ആക്ഷേപിക്കുന്ന പരാമര്‍ശത്തെപ്പറ്റി പാര്‍ട്ടിനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സംഭവം ഒതുക്കിതീര്‍ക്കാനാണ് സംസ്ഥാനനേതാക്കള്‍ ശ്രമിക്കുന്നതെന്ന പരാതിയും അണികളിലുണ്ട്.
കര്‍ഷകത്തൊഴിലാളികളുടെ നേതാവു തന്നെ എംഎല്‍എയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച വിവരം പുറത്തറിഞ്ഞാല്‍ പൊതുസമൂഹത്തില്‍ പാര്‍ട്ടിയുടെ മുഖം വികൃതമാകുമെന്ന് നേതൃത്വം ഭയക്കുന്നത്രേ.
നേതാവിന്റെ പ്രയോഗം പുറത്തായതോടെ പാര്‍ട്ടി അണികളില്‍പ്പെട്ട പട്ടികജാതി സഖാക്കളും പ്രതിഷേധത്തിലാണ്. നേതാവിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ട എംഎല്‍എയും പരാതിക്കൊരുങ്ങിയെങ്കിലും നേതൃത്വം ഇടപെട്ട് നിരുത്സാഹപ്പെടുത്തുകയായിരുന്നെന്നും സൂചനയുണ്ട്.
















